INDIAKERALAWORLD

സീലിങ് തുളച്ചെത്തിയ വെടിയേറ്റ് മലയാളി അമേരിക്കയില്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്. വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനിടെ മുകളില്‍ നിന്ന് സീലിങ് തുളച്ചെത്തിയ വെടിയുണ്ടകളേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. സംഭവത്തെ മുന്‍നിര്‍ത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ്. രണ്ടു മാസത്തിനുള്ളില്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യന്‍ സ്വദേശിയാണ് മറിയം.

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close