ഇടുക്കി: മുല്ലപ്പെരിയാര്‍ ഡി കമ്മീഷന് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത് . 120വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് 40 ലക്ഷത്തോളം വരുന്ന കേരളത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയാണ് . 1979 ലും 2011 ലും ഉണ്ടായ ഭൂചലനത്തില്‍ അണക്കെട്ടിന് ചെറിയ വിള്ളലും ഉണ്ടായാതായി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കോതമംഗലം സ്വദേശി ഡോ ജോസഫ് ,സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട് . അതോടൊപ്പം തന്നെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും , സിനിമ മേഖലയിലുള്ളവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട് . അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഫോണില്‍ ബന്ധപ്പെട്ട് ആശങ്കകള്‍ ചര്‍ച്ചചെയ്തു. ജലനിരപ്പ് ക്രമീകരിക്കാനും ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അതിലൂടെ മാത്രമേ ആശങ്കകള്‍ പരിഹരിക്കാന്‍ കഴികയുള്ളൂ എന്നും നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി ഡി സതീശന് വ്യക്തമാക്കി . 120 വര്‍ഷം പഴക്കമുള്ള ഒരു ഡാം പ്രവര്‍ത്തിക്കുന്നത് എന്ത് ഒഴിവ് കഴിവ് പറഞ്ഞാലും സമ്മതിക്കാനാകില്ല എന്ന ഫേസ്ബുക്ക് കുറിപ്പോടെ പൃഥിരാജും ഈ വിഷയത്തോട് പ്രതികരിച്ചു.