കോഴിക്കോട്: നൃത്തവും ജിംനാസ്റ്റിക്സും യോഗയും അഭ്യസിക്കുന്നവരുണ്ടാകും. എന്നാല്‍, ഇത് മൂന്നും ഒരേ ആവേശത്തോടെ നെഞ്ചിലേറ്റുന്നവര്‍ അധികമുണ്ടാകില്ല. നാലാം വയസ്സുമുതല്‍ നൃത്തം പരിശീലിച്ച് മെയ്യഭ്യാസത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച അന്‍വിതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മെയ് വഴക്കത്തോടുള്ള അന്‍വിതയുടെ പ്രണയം പതിനൊന്നാം വയസില്‍ കൊച്ചുമിടുക്കിയെ ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ എത്തിച്ചിരിക്കുന്നു.
ഭവന്‍സ് പെരുന്തുരുത്തി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍തിനിയായ അന്‍വിതയാണ് 9, 10 തിയ്യതികളില്‍ തിരൂരില്‍ വച്ച് നടന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അന്‍വിത നെജു സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയത് . ഇനി പഞ്ചാബിലേക്കാണ്, അവിടെയാണ് ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മൂന്നു പ്രാവശ്യം ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പിലും , ഒരു പ്രാവശ്യം സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പിലും ഈ കൊച്ചുമിടുക്കി പങ്കെടുത്തിട്ടുണ്ട്.
അധ്യാപികയായ സംഗീതയാണ് അന്‍വിതയെ യോഗയുടെ വഴികളിലേക്ക് കൂട്ടികൊണ്ടുപോയത്. തപോവനത്തിലെ ഉണ്ണിരാമന്‍ മാഷിന്റെ ശിക്ഷണത്തിലാണ് തുടക്കം.
ഇപ്പോള്‍ പരിശീലകന്‍ വൈശാഖിന്റെ കീഴില്‍ ദിവസം അഞ്ചും ആറും മണിക്കൂറും നീളുന്നതാണ് അംഗിതയുടെ പരിശീലനം . കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉറച്ച പടവുകള്‍ കയറുന്ന അന്‍വിതയ്ക്കൊപ്പം അച്ഛന്‍ നെജുവും അമ്മ ദിവ്യയും പൂര്‍ണപിന്തുണയോടെ കൂടെയുണ്ട്