തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പൂജപ്പുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതി കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കുന്നു. കുട്ടികളുടെ സംരക്ഷണവും അവകാശങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ശിശു സംരക്ഷണ പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുകയും ബാലാവകാശ,സംരക്ഷണ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയുയാണ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്.ആപ്പിന് അനുയോജ്യമായ പേര് നിര്‍ദേശിക്കുന്നവര്‍ക്ക് വകുപ്പ് തക്കതായ സമ്മാനം നല്‍കും. പേരുകള്‍ icpskerala@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 82818 99479 എന്ന വാട്സ് ആപ്പ് നമ്പറിലോ നവംബര്‍ രണ്ടിനകം അയക്കണം.