തമിഴ്‌നാട്ടിലെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും,മദ്രാസ് ഹൈക്കോടതി ജഡ്ജി റിട്ട ജസ്റ്റിസ് കെ ചന്ദ്രുവിന്റ ജീവിതത്തെയും പ്രമാണമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന സിനിമ കണ്ണുനനയാതെ കാണാനാകില്ല എന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും,രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസിന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സമീപകാലത്ത് കണ്ട ഏറ്റവും വലിയ ചലച്ചിത്ര ആവിഷ്‌കാരമാണ് ജയ് ഭീം എന്നും,അധികാരികളും പോലീസും നടത്തിയ മനുഷ്യവേട്ടയുടെ നേര്‍ ചിത്രമാണ് ജയ് ഭീം എന്നും അദ്ദേഹം കുറിച്ചു. ചിത്രത്തില്‍ അഭിനയിച്ച ചന്ദ്രുവെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ സൂര്യയുടെയും, സെങ്കിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളിയായ ലിജോ മോളുടെയും പ്രകടനം അസാമാന്യമാണെന്നും കുറിപ്പില്‍ പരാമര്‍ശിച്ചു.സിനിമ ഒരു വിനോദമെന്നതിലുപരി, മനുഷ്യ ജീവനുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കാനുള്ള ഏറ്റവും വലിയ മാധ്യമമായി ഉപയോഗിക്കാമെന്നും തെളിയിച്ചിരിക്കുകയാണെന്നും കുറിച്ചു.