KERALAlocaltop news

പൂഴിത്തോട്ടിൽ നട്ടെല്ല് തകർന്ന് കിടപ്പിലായ യുവാവിന്റെ വീടും തകർന്നു

* സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ സി വൈ എം

പൂഴിത്തോട് :                                                 പൂഴിത്തോട്ടിൽ കിടപ്പ് രോഗിയായ യുവാവിന്റെ വീട് തകർന്ന് വീണു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ ബിബിൻ വർഗീസ് എന്ന 25 വയസ്സുകാരന്റെ വീടാണ് മേൽക്കൂരയുടെ ബലക്ഷയം മൂലം തകർന്ന് വീണത്. അപകടം സംഭവിക്കുമ്പോൾ ബിബിൻ അകത്തുണ്ടായിരുന്നു. ബിബിന്റെ ഭാര്യയും അമ്മയും അവസരോചിതമായ ഇടപെടൽ നടത്തിയതിനാൽ തലനാരിഴയ്ക്കാണ് ജീവൻ രക്ഷപ്പെട്ടത്. ഉടനെ തന്നെ സ്ഥലത്തെത്തിയ കെ.സി.വൈ.എം. പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബിബിനെ അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റി.
മേൽക്കൂര പൂർണ്ണമായും തകർന്നതിനാൽ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്  റവന്യു, പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. പ്രകൃതി ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തി ഈ നിർധന കുടുംബത്തിന് മതിയായ തഷ പരിഹാരം നൽകണമെന്ന് കെ സി വൈ എം പൂഴിത്തോട് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close