KERALAlocaltop news

മുട്ടിൽ മരം മുറി; പ്രതികളായ സഹോദരങ്ങൾ റൗഡി പട്ടികയിൽ ഉൾപ്പെട്ടവരെന്ന് പോലീസ് റിപ്പോർട്ട്

 

കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ മൂന്ന് സഹോദരങ്ങളും മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടവരെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഒന്ന് മുതൽ മൂന്നുവരെ പ്രതികളായ റോജി അഗസ്റ്റിൻ ,ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതികളാണെന്ന് കോടതിയിൽ സമർപ്പിക്കാൻ തയാറായ റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിദുരന്തത്തിലക്ക് വയനാട് പ്രദേശത്തെ നയിക്കുന്ന ദ്രോഹ പ്രവർത്തനങ്ങളാണ് ഇവർ വയനാട്ടിൽ നടത്തിയത്. 574 വർഷം പഴക്കമുള്ള മരങ്ങളും ഇവർ മുറിച്ചു കടത്തിയിട്ടുണ്ട്. വഞ്ചനാ കേസുകൾ ഇവർക്കെതിരെയുണ്ട്. മീനങ്ങാടി പൊലീസ് സ്റ്റേ ഷനിൽ മാത്രം 11 കേസാണുള്ളത്. ആദ്യം ചെറുകിട ഭൂ ഉടമകളടക്കം
68 പ്രതികളാണ് ഉണ്ടായിരുന്നതെങ്കിലും ഇവരെല്ലാം കബളിപ്പിക്ക പ്പെട്ടതാണെന്ന് ബോധ്യപ്പെട്ടതോടെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. നിലവിൽ 12 പ്രതികളാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കോഴിക്കോട് ഫ്ലൈയിങ് സ്വാഡ് ഡി.എഫ്.ഒ ആയിരുന്ന ധനേഷ് കുമാർ മരം മുറിക്കേസി
ലെ പ്രതികൾക്കെതിരെ അഡീഷനൽ ഡി. ജിപിക്ക് പരാതി നൽകിയിരുന്നു. നിയമ ത്തെ വെല്ലുവിളിക്കു ന്നവരാണ് പ്രതികൾ. അന്വേഷണം അന്തി മഘട്ടത്തിലാണ്. 409 സാക്ഷികളെ ചോദ്യം ചെയ്തു. നാല് ലോഗുകളൊഴിച്ചുള്ള ഈട്ടിമരങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പട്ടയമടക്കമുള്ള രേഖകളും പ്രതികളുടെ ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

പിച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി യ പരിശോധനയിൽ മുറിച്ച 100ൽ 73 മരങ്ങളുടെയും വേരുകളുടെ യും ഡി.എൻ.എ ഒന്നുതന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 27 മരങ്ങളുടെ കാര്യത്തിൽ കുറഞ്ഞ ഡി.എൻ.എ പ്രശ്നമായി. ഏഴ് ഉട മകളുടെ പേരിൽ റോജി അഗസ്റ്റിൻ തയാറാക്കിയ വ്യാജ അപേക്ഷ മുട്ടിൽ സൗത്ത് വില്ലേജോഫിസിൽനിന്ന് പിടിച്ചെടുത്ത് കണ്ണൂർ റിജനൽ ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോൾ കൈയക്ഷരം ഒന്നാം പ്രതിയുടേതുതന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തിന്റെയും വയനാടിന്റെയും പരിസ്ഥിതിക്ക് ഏറെ പ്രാധാന്യമുള്ള മരങ്ങളാണ് 2020 നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ വൈത്തിരി താലൂക്കിലെ മുട്ടിൽ സൗത്ത് വില്ലേജിലുൾപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മുറിച്ചുകടത്തിയത്. എട്ടുകോടി രൂപയു ടെ മൂല്യമുള്ള 204 635 ക്യൂബിക് മീറ്റർ അളവു വരുന്ന 104 ഈട്ടി മര ങ്ങളാണ് ഇവർ മുറിച്ചു കടത്തിയത് .ചന്ദനമരം ഒഴിച്ചുള്ളവ മുറിച്ചു കടത്താൻ സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമില്ല, സംരക്ഷിത മരങ്ങളിൽ ഈട്ടി മരം ഉൾപ്പെടില്ല, ഈട്ടിയുടെ വില സർക്കാറിൽ മുൻകൂറായി അടച്ചാൽ വെട്ടാം തുടങ്ങിയ ഇവരുടെ വാദങ്ങൾ തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജകീയ വൃക്ഷങ്ങളിലുൾപ്പെട്ടതാണ് ഈട്ടി. വില്ലേജ് ഓഫീസ റുടെ അനുമതിയോടെയാണ് മരങ്ങൾ വെട്ടിയതെന്ന വാദം നിലനിൽക്കുന്നതല്ല. ആ വില്ലേജ് ഓഫിസറും കേസിൽ പ്രതിയാണ്. ചെറുകിട ഭൂ ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിക്കാനുള്ള അപേക്ഷകളി ൽ ഒപ്പിടിപ്പിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഏഴിലേറെ വകുപ്പു കളും പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 3 (1) ഉം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close