തിരുവന്തപുരം: നവംബര്‍ 5 ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ചേര്‍ന്ന് പുറപ്പെടുവിച്ച മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തുള്ള മരങ്ങള്‍ മുറിക്കാനുള്ള ഉത്തവ് റദ്ദ് ചെയ്തു. തമിഴ്‌നാട് ജലവിഭവ വകുപ്പിലെ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മരങ്ങള്‍ മുറിക്കാനുള്ള അനുമതി കേന്ദ്രനിയമങ്ങള്‍ പാലിക്കാതെയാണെന്നു കണ്ടെത്തിയതോടെയാണ് നിയമങ്ങള്‍ റദ്ദാക്കിയതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.ആവശ്യമായ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കാതെയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് റദ്ദാക്കിയതെന്നും അദ്ദേപം കുറിച്ചു.