National
ഇന്ത്യയില്‍ നിന്ന് പുറത്തുകടത്തിയ പുരാവസ്തുക്കള്‍ തിരിച്ചത്തിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം.
200 വിഗ്രഹങ്ങളും, അമൂല്യമായ പെയിന്റിങ്ങുകളും അടങ്ങുന്ന പുരാവസ്തുക്കളും അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തും
ന്യൂഡല്‍ഹി. പതിറ്റാണ്ടുകളായി രാജ്യത്ത് നിന്ന് മറ്റു രാജ്യങ്ങളിലേയ്ക്ക് കടത്തി കൊണ്ടു പോയ പുരാവസ്തുക്കള്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചത്തിക്കാന്‍ കേന്ദ്രം നടപടികള്‍ തുടങ്ങി. വിദേശകാര്യ സംസ്കാരിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയതായി കേന്ദ്രം അറിയിച്ചു.ഏകദേശം 200 വിഗ്രഹങ്ങളും, അമൂല്യമായ പെയിന്റിങ്ങുകളും അടങ്ങുന്ന പുരാവസ്തുക്കളും അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അമേരിക്ക,യുകെ,ഓസ്ട്രേിലിയ,സിംഗപ്പുര്‍,ജര്‍മ്മനി,സ്വിറ്റ്സര്‍ലാന്‍ഡ്,ഫ്രാന്‍സ് എന്നീ ഏഴു രാജ്യങ്ങളുമായി ചര്‍ച്ച നടക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍.