Politics
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെ മുസ്ലിംലീഗ് വര്ഗ്ഗീയവത്ക്കരിക്കുന്നുവെന്ന് അബ്ദുള്‍ വഹാബ്.
എകെജി സെന്ററില്‍ മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നവെന്ന ആരോപണവുമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന പിഎംഎ സലാം എത്തിയത്
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതിനെ അനുകൂലിച്ച് ഐഎന്‍എല്‍ നേതാവ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബ്. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതിനെ തുടര്‍ന്ന് വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു.എകെജി സെന്ററില്‍ മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നവെന്ന ആരോപണവുമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന പിഎംഎ സലാം എത്തിയത്. ഇത്തരത്തലുള്ള പരാമര്‍ശനങ്ങള്‍ വര്ഗ്ഗീയപരമാണെന്നും, സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുമെന്നും, അപകടകരമായ ഈ രാഷ്ട്രീയകളരിയെ പ്രതിരോധിക്കുമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.