Politics
മമതയുടെ ഗര്‍ജനത്തില്‍ കാലിടറി ബിജെപി , കെട്ടിവച്ച കാശു പോലും തിരിച്ചു പിടിക്കാനാകാതെ ബിജെപി നിലം പൊത്തി.
അടവുകളുടെയെല്ലാം ഭാഗമായി മമതയുടെ വലം കൈയായിരുന്ന സുവേന്ദു അധികാരിയെ തന്നെ കൈക്കാലാക്കി
ബംഗാള്‍ : ഏറെ നാടകീയമായ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് കളമൊരുങ്ങുന്ന സംസ്ഥാനമാണ് ബംഗാള്‍. രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മമതാബാനര്‍ജിയുടെ സ്വന്തം തട്ടകം. ബംഗാള്‍ മോഹിച്ചെത്തിയ ബിജെപി ബംഗാള്‍ പിടിക്കാനായി പല അടവുകളുമായി രംഗപ്രവേശനം ചെയ്തു. ആ അടവുകളുടെയെല്ലാം ഭാഗമായി മമതയുടെ വലം കൈയായിരുന്ന സുവേന്ദു അധികാരിയെ തന്നെ കൈക്കാലാക്കി. എന്നാല്‍ മമതയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ബിജെപി ഒരുപാട് തിരിച്ചടി നേരിട്ടു.കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച് കാശു പോലും കിട്ടാതെ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങുമ്പോള്‍ ബംഗാളില്‍ ബിജെപിയുടെ ഭാവിയെന്തന്നുള്ള കാര്യത്തില്‍ സംശയമില്ല.
ഒക്ടോബര്‍ 30 ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖര്‍ദ,ശാന്തിപൂര്‍,ഗോസബ,ദിന്‍ഹത, എന്നീ നാലു സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് വമ്പിച്ച വിജയം കരസ്ഥമാക്കി. തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഉദയന്‍ ഗുഹയോട് ബിജെപി സ്ഥാനാര്‍ത്ഥി അശോക് മൊണ്ടാല്‍ പരാജയപ്പെട്ടത് ഏകദേശം 1.64 ലക്ഷം വോട്ടിനാണ്. സ്വാതന്ത്രത്തിനു ശേഷം ബംഗാളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്.പോള്‍ ചെയ്തതിന്റെ 84 ശതമാനം വോട്ടും തൃണമൂല്‍ കോണ്‍ഗ്രസിനായിരുന്നു. ഇതിലൂടെയെല്ലാം ബിജെപിക്കും , നരേന്ദ്രമോദിയ്ക്കുമെതിരെയെല്ലൊം ഒരു ബദല്‍ ശക്തിയായി ഉയര്‍ന്നു വരാന്‍ മമതയ്ക്കു കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്.