KERALA
പത്തുദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകം , ഗവണ്മെന്റിന്റെയും പോലീസിന്റെയും അനാസ്ഥയെന്ന് കെ സുരേന്ദ്രന്
അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ സുരേന്ദ്രന്.
പാലക്കാട് : പാലക്കാട് ആര് എസ് എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ സുരേന്ദ്രന്. ഇന്നലെയാണ് ബൈക്കില്‍ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന സഞ്ജിത്ത് എന്ന യുവാവിനെ എസ്ഡിപിഐ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.ഗവണ്മെന്റിന്റെയും പോലീസിന്റെയും വീഴ്ചയാണ് തുടരെ തുടരെയുണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു.എസ്ഡിപിഐയുടെ ഇത്തരത്തിലുള്ള അക്രമ രാഷ്ട്രീയത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ എസ്ഡിപിഐ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്, കഴിഞ്ഞ ദിവസം ചാവക്കാടും സമാനമായ സംഭവം നടന്നിരുന്നു.