ദുബൈ : ദുബായിലെ അധികാരികൾ അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റുകൾ നൽകാൻ തുടങ്ങിയതായി ദുബായ് കിരീടാവകാശി അറിയിച്ചു.
മീറ്റിംഗുകളിലും കോൺഫറൻസുകളിലും എക്സിബിഷനുകളിലും പങ്കെടുക്കുന്നതിന് വർഷം മുഴുവൻ ദുബായിലേക്ക് വരാനും തിരിച്ചു പോകാനും ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ദുബായിലെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.വഴക്കവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും മികച്ച പ്രതിഭകളെ ദുബായിലേക്ക് ആകർഷിക്കുന്നതിനുമായി ദുബായ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്കായാണ് ദുബായ് അഞ്ച് വർഷത്തെ വിസ അവതരിപ്പിച്ചത്.ലോകത്ത് ജോലി ചെയ്യാനും ജീവിക്കാനുമുള്ള ഏറ്റവും നല്ല നഗരമായി ദുബായിയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നയമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.