കോഴിക്കോട്: മാറാട്കൂട്ടക്കൊലക്കേസിൽ ഹാജരാകാതിരുന്ന രണ്ടുപ്രതികൾക്കു ഇരട്ട ജീവപര്യന്തം. 2003ലെ കൂട്ടകൊലക്കേസിൽ അഞ്ചാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്‍റെ പുരയില്‍ കോയമോന്‍ എന്ന മുഹമ്മദ് കോയ (58), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീൻ (38) എന്നിവർക്കാണ് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എസ്.അംബിക ശിക്ഷ വിധിച്ചത്. ഇതിന് പുറമേ കോയമോന് വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 1,02000 രൂപ പിഴയും വിധിച്ചു. നിസാമുദ്ദീന് എട്ടരകൊല്ലം കഠിനതടവും 56,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു കൊല്ലവും നാല് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. തടവ് വെവ്വേറെ തുടർച്ചയായി അനുഭവിക്കണമെന്നും പിഴ സംഖ്യ കലാപത്തിൽ മരിച്ച സന്തോഷിന്‍റെ ആശ്രിതർക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു.
2003 മെയ് രണ്ടിന് അന്യായമായി സംഘം ചേര്‍ന്ന് കൊല നടത്തിയതില്‍ അരയ സമാജത്തിലെ എട്ട് പേരും ആക്രമണ സംഘത്തിലെ
യുവാവും മരിച്ചതായാണ് കേസ്. ഒളിവില്‍ പോയ കോയമോന്‍ 2011 ജനുവരി 23 ന് സൗത്ത് ബീച്ചിലും നിസാമുദ്ദീന്‍ 2010 ഒക്ടോബര്‍ 15നാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലുമാണ് പിടിയിലായത്. ഒമ്പതു പേര്‍ മരിച്ച കേസില്‍ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരില്‍ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ 62 പേര്‍ക്കും ജീവ പര്യന്തം തടവ് വിധിച്ചു. ഹൈക്കോടതി ഈ വിധി ശരി വച്ചതിന് പുറമേ പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികള്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പ്രതികളും മരിച്ചവരുടെ ബന്ധുക്കളും നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോൾ.?????വാർത്തകൾ അറിയാം…
Enews malayalam വാട്സാപ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
???
*https://chat.whatsapp.com/BeXxAraIt6A5oTj12gNT1q*