localtop news

ബേപ്പൂർ പോലീസിൻ്റെ ഇടപെടൽ വൻ ദുരന്തം ഒഴിവായി

ബേപ്പൂർ: ബേപ്പൂർ ഹാർബർ റോഡിൽ നിന്നും പോർട്ട് റോഡിലേക്കുള്ള വഴിയിൽ ബേപ്പൂർ മഹാദേവക്ഷേത്രത്തിന് സമീപം വൈദ്യതി ലൈൻ പൊട്ടിവീണ് 3 തെരുവ് നായ്ക്കൾ ഷോക്കേറ്റ് ചത്തു . സംഭവമറിഞ്ഞയുടൻ ബേപ്പൂർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ  എസ്സ്.ഐ ശ്യാമിന്റെ നിർദ്ദേശാനുസരണം സി.പി.ഒ അരുൺ കെ.എസ്സ്.ഇ.ബി ഓഫീസിലെത്തിയാണ് ലൈൻ ഓഫാക്കാൻ നടപടി സ്വീകരിച്ചത് . പോലീസിൻ്റെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

ബേപ്പൂർ മഹാദേവ ക്ഷേത്ര പ്രസിഡണ്ട്  കൊല്ലർ കണ്ടി സതീഷ് ബേപ്പൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആളുകൾ ആ ഭാഗത്തേക്ക് വരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close