localtop news

കരിയാത്തുംപാറ പുഴയിൽ ചരിഞ്ഞ കാട്ടാനയുടെ ജഢം സംസ്കരിച്ചു.

കക്കയം: കഴിഞ്ഞ ദിവസം കരിയാത്തുംപാറ പുഴയുടെ പപ്പൻചാടിക്കയം ഭാഗത്തെ വനമേഖലയിൽ വെള്ളത്തിലകപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം ഇന്ന് വൈകീട്ടോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു.
ഡി.എഫ്.ഒ. എം. രാജീവൻ , താമരശ്ശേരി ഫോറസ്റ്റ് അസിസ്റ്റൻ്റ് വെറ്ററനറി സർജൻ ഡോ. അരുൺ സത്യൻ, ആർ.എഫ്.ഒ. ബി.ആർ.റൂബിൻ, കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ എ.പി.ശ്രീജിത്ത്, എസ്.എഫ്.ഒ. മാരായ ഗണേഷ് ബാബു, എം.ബി.മോഹനൻ ,അബ്ദുൾ ഗഫൂർ, ബി.എഫ്.ഒ. മാരായ ശിവകുമാർ ,അമൃത് എന്നിവരാണ് നേതൃത്വം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close