HealthINDIAKERALA

കര്‍ണ്ണാടകയില്‍ ഒമിക്രോണ്‍ വൈറസ്; ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ ഫലം പോസ്റ്റീവ്.

കര്‍ണ്ണാടക: ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണ്ണാടകയിലെത്തിയ 66-ഉം 46-ഉം വയസ്സുള്ള രണ്ടു പുരുഷന്മാര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈകീട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 66കാരന്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച വിദേശിയും 46 കാരന്‍ ബെംഗളൂരുവിലെ ആരോഗ്യപ്രവര്‍ത്തകനുമാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച 46 കാരന്‍ ബെംഗളൂരുവില്‍നിന്നുള്ള ഡോക്ടറാണെന്നും ഇദ്ദേഹം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായുമുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. നവംബര്‍ 21-ന് ഇദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെടുകയും, തുടര്‍ന്ന് പിറ്റേന്ന് നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ അന്നു തന്നെ ജനിതക ശ്രേണീകരണത്തിന് അയച്ചു. തുടര്‍ന്ന് മൂന്നുദിവസത്തിനു ശേഷം ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. 3 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സമ്പര്‍ക്കത്തില്‍ വന്ന 160 പേരെ കണ്ടെത്തിയതില്‍ നിന്നാണ് 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ജനിതക ശ്രേണീകരണ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. 46-കാരനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 13 പേരുണ്ടെന്നും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 250-ല്‍ അധികം പേരുമുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 66 കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 24 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. യുപിഎച്ച്‌സി സംഘം ഇയാളുടെ ദ്വിതീയ സമ്പര്‍ക്കത്തിലുള്ള 240 പേരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും എല്ലാം നെഗറ്റീവായി. നവംബര്‍ 20-ന് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഇയാളെ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം പോസറ്റീവാണെന്ന് സ്ഥിരീക്കുകയും ചെയ്തു. ഒരാഴ്ച ഹോട്ടലില്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന ഇയാളുടെ ഫലം നെഗറ്റീവായതോടെ ദുബായിലേക്ക് തിരിച്ച് പോവുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close