കൂരാച്ചുണ്ട്: യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നി റോഡിന് കുറുകെചാടി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ച എരപ്പാൻതോട് സ്വദേശി ആലക്കുന്നത്ത് റഷീദിൻ്റെ മരണത്തിന് ഉത്തരവദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജോലിയിൽനിന്നും സസ്പെൻഡ് ചെയ്യണമെന്നും സംയുക്ത കർഷക സമിതിയുടെ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.കാട്ടുപന്നി മൂലം അപകടം ഉണ്ടായിട്ടും ഇക്കാര്യത്തിൽ വനം വകുപ്പ് അലംഭാവം കാട്ടുകയും ആവശ്യമായ ചികിത്സാ സഹായം പോലും നൽകാൻ നടപടി സ്വീകരിക്കാതിരുന്നതും തീർത്തും പ്രതിക്ഷേധാർഹർമാണ്.
ഇത്തരം തിരുത്തരവാദപരമായ നടപടി സ്വീകരിക്കാൻ ഇടയാകരുതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ഉപരോധസമരം അടക്കമുള്ള പ്രത്യക്ഷ സമരപരിടിപാടികൾക്ക് നേതൃത്വം നൽകുന്നതിനും കർഷക നേതാക്കളുടെ ഓൺലൈനിൽ ചേർന്ന അടിയന്തിര യോഗത്തിൽ തിരുമാനിച്ചു. ജില്ലാ ചെയർമാൻ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. കൺവീനർ ജോർജ് കുംബ്ലാനി, ഷാജു മുണ്ടന്താനം, സണ്ണി പാരഡൈസ്, കുര്യൻ ചെമ്പനാനി, രാജേഷ് തറവട്ടത്ത് , ജോണി കാഞ്ഞിരത്താംകുന്നേൽ , തോമസ്കുട്ടി ചെമ്മേച്ചേൽ, സിമിലി സുനിൽ , മാത്യു തേരകത്തിങ്കൽ, ജിജോ കട്ടിക്കാന, ജോൺസൺ എട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.റഷീദിൻ്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.