INDIAKERALAlocal

ഹെലികോപ്ടര്‍ അപകടം; 14 പേരില്‍ 13 പേരും മരണപ്പെട്ടു; രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്

കോയമ്പത്തൂര്‍: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം മരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങാണ് അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിപിന്‍ റാവത്തടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നതെന്ന് വ്യോമസേന നേരത്തെ വ്യക്തമാക്കിയിരുന്നു. 2020-ലുണ്ടായ അടിയന്തര സാഹചര്യത്തില്‍ എല്‍.സി.എ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചയാളാണ് വരുണ്‍ സിങ്. മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനായി കോയമ്പത്തൂരില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

 

വെല്ലിങ്ടണ്‍ സ്റ്റാഫ് കോളജിലെ ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ കുനൂരിന് സമീപത്ത് വച്ച് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17ഢ5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close