കോഴിക്കോട്: പാവമണി റോഡിലെ ബീവറേജ് ഷോപ്പിനു സമീപം നിന്ന സുഹൃത്തുക്കളായ രണ്ടു പേരെ കവര്‍ച്ച നടത്തിയ കേസിലെ നാലംഗ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ പുല്‍പ്പള്ളി മണല്‍വയല്‍ കാളിപറമ്പില്‍ വിശ്വരാജ് (40 വയസ്സ്), കല്‍പറ്റ ഗ്രീന്‍ വര്‍ഗ്ഗീസ് കോളനിയില്‍ ബാബു (33 വയസ്സ്), കോഴിക്കോട് കുരുവട്ടൂര്‍ ഉണി പറമ്പത്ത് താഴം ചൈത്രം വീട്ടില്‍ ലജ്പത് (48വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്. അഭിഷേക് നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പൈലിംങ്ങ് ജോലിക്കായി കോഴിക്കോട് എത്തിയ തമിഴ്‌നാട് സ്വദേശികളായ സുഹൃത്തുക്കളെ തിങ്കളാഴ്ച ഉച്ചസമയത്ത് പാവമണി റോഡിലുള്ള ബീവറേജ് ഷോപ്പിനു സമീപം നില്‍ക്കുമ്പോഴാണ് സംഘം കവര്‍ച്ച ചെയ്യുന്നത്. നാലംഗ സംഘമായി എത്തി ഇവര്‍ ര്‍ദ്ധിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തമിഴ്‌നാട് സ്വദേശികളുടെ കൈവശമുണ്ടായിരുന്ന നാലായിരം രൂപയും മൊബൈല്‍ ഫോണും കൈവശപ്പെടുത്തി കടന്ന് കളയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കസബ സ്‌റ്റേഷനിലെത്തി ഇരുവരും കേസ് റജിസ്ട്രര്‍ ചെയ്തു. പരാതിക്കാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായവര്‍ മുന്‍പും പല തട്ടിപ്പുകേസുകളിലും പ്രതികളാണെന്ന് തിരിച്ചറിഞ്ഞു.
പ്രതികളിലൊരാളായ വിശ്വരാജിനെ കെ എസ് ആര്‍ ടിസി ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും മറ്റു രണ്ട് പേരെ എസ് കെ ടെമ്പിള്‍ റോഡ് പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന നാലാം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ശ്രീജിത്ത്, എസ്.അഭിഷേക്
സിപിഒ മാരായ വികെ പ്രണീഷ്,ഇ.ശ്രീജേഷ്, പി.മനോജ്,പി.പവിത്രന്‍ ഡ്രൈവര്‍ സിപിഒ എം.സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.