ദുബൈ: യു..എ.ഇ: ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇ. പുതിയ 50 ദിര്‍ഹത്തിന്റെ കറന്‍സി പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയിഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം തലമുറയിലെ ഭരണാധികാരികള്‍ക്കുമുള്ള ആദര സൂചകമായാണ് പുതിയ നോട്ട് പുറത്തിറക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപ സൈന്യാധിപനുമായ ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നാഹ്യാന്‍, എമിറേറ്റ് ഭരണാധികാരികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ നോട്ട് പുറത്തിറക്കിയത്.യു..എ.ഇ: ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇ. പുതിയ 50 ദിര്‍ഹത്തിന്റെ കറന്‍സി പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയിഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം തലമുറയിലെ ഭരണാധികാരികള്‍ക്കുമുള്ള ആദര സൂചകമായാണ് പുതിയ നോട്ട് പുറത്തിറക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപ സൈന്യാധിപനുമായ ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നാഹ്യാന്‍, എമിറേറ്റ് ഭരണാധികാരികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ നോട്ട് പുറത്തിറക്കിയത്.നോട്ടിന്റെമധ്യ ഭാഗത്തായി യൂണിയന് രൂപം കൊണ്ട ശേഷമുള്ള വിവിധ എമിറേറ്റ്സ് ഭരണാധികാരികള്‍ ദേശീയ പതാകക്ക് താഴെ നില്ക്കുന്ന ചിത്രം നല്കിയിരിക്കുന്.പുതിയ നോട്ടിനൊപ്പം പഴയ 50 ദിര്‍ഹം നോട്ടിനും സാധുതയുണ്ടാകും. എ.ടി.എമ്മുകളില്‍ ഈ നോട്ട് ഉടന്‍ ലഭ്യമാകും. പോളിമര്‍ ഉപയോഗിച്ചാണ് പുതിയ നോട്ട് നിര്‍മിച്ചിട്ടുള്ളത്.
Related Articles
September 17, 2020
163