INDIAMOVIES

എ.ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയാകുന്നു; സന്തോഷനിമിഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് കുടുംബം

 

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയാകുന്നു. ഖദീജയുടെ ജന്മദിനമായ ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജനുവരി രണ്ടിന് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഖദീജ വിവാഹവിവരം അറിയിച്ചത്. ബിസിനസുകാരനും ഓഡിയോ എന്‍ജിനിയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍.

രജനീകാന്തിന്റെ എന്തിരന്‍ എന്ന ചിത്രത്തിലെ പുതിയ മനിതയ എന്ന ഗാനത്തിലൂടെയാണ് ഖദീജ സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. നിരവധി തമിഴ് സിനിമകള്‍ക്ക് ഗാനം ആലപിച്ചിട്ടുണ്ട്.

അതേസമയം ഖദീജയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരി തസ്ലീമ നസ്റിന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ‘റഹ്‌മാന്റെ മൂത്ത മകള്‍ ഖതീജയെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുവെന്നും, ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതിയെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടകരമാണെന്നുമാണ്’ തസ്ലീമ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്.

എന്നാല്‍ തസ്ലീമയുടെ പരമാര്‍ശത്തിനെതിരെ ഖദീജ മറുപടിയുമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. പിതാവ് എ.ആര്‍ റഹ്‌മാനും സഹോദരിക്കൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് തസ്ലീമയ്ക്ക് ഖദീജ മറുപടി നല്‍കിയത്. ‘ശ്വാസംമുട്ടല്‍’ ഇല്ലാതെ സമാധാനത്തോടെ കുടുംബത്തിനൊപ്പം- എന്ന അടിക്കുറിപ്പോടെയായിരുന്നു ഖദീജ ചിത്രം പങ്കുവച്ചത്.

കുടുംബത്തിലെ ആദ്യ വിവാഹചടങ്ങിന്റെ ചിത്രങ്ങള്‍ റഹ്‌മാനും ഇന്‍സ്റ്റ സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകള്‍ നടന്നത്. വൈകാതെ തന്നെ വിവാഹ തിയ്യതി പ്രഖ്യാപിക്കുമെന്ന സൂചനയും ഖദീജ വ്യക്തമാക്കിയിട്ടുണ്ട്. ഖദീജയെ കൂടാതെ റഹ്‌മാന്‍- സൈറ ബാനു ദമ്പതികള്‍ക്ക് റഹീമ എ.ആര്‍ അമീന്‍ എന്നിങ്ങനെ രണ്ട് കുട്ടികള്‍ കൂടിയുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close