KERALAlocalPolitics

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കരുത്; ലീഗിനെ പരമാര്‍ശിക്കാതെ കെ എന്‍ എ ഖാദറിന്റെ പരസ്യപ്രസ്താവന.

 

മലപ്പുറം: മതത്തില്‍ രാഷ്ട്രീയമോ രാഷ്ട്രീയത്തില്‍ മതമോ കലര്‍ത്താനുള്ള ലീഗിന്റെ ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് മുസ്ലിംലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. സമസതയുടെ മുഖപത്രത്തിലൂടെയാണ് നേതാവിന്റെ പരസ്യപ്രസ്താവ എന്നതും വിഷയത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. മുസ്ലിംലീഗ് വിട്ടുപോകുന്നവര്‍ ദീനില്‍ നിന്നും മതത്തില്‍ നിന്നും വിട്ടുപോകുകയാണെന്ന ലീഗ് നേതാവിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് ലീഗിനെ പരാമര്‍ശിക്കാതെയുള്ള കെ എന്‍ എ ഖാദറിന്റെ വെളിപ്പെടുത്തല്‍. വഖഫ് സംരക്ഷണറാലിയുടെ പേരില്‍ വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ന്നതാകട്ടെ വിദ്വേഷ പ്രചാരണങ്ങളും വംശീസ അധിക്ഷേപങ്ങളുമായിരുന്നവെന്ന് വ്യക്തമാക്കുന്ന നിലപാടാണ് കെ എന്‍ എ ഖാദര്‍ മുഖപത്രത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്.

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പള്ളികള്‍ കേന്ദ്രീകരിച്ച് സമരകേന്ദ്രങ്ങള്‍ ആരംഭിക്കുന്ന ലീഗിന്റെ തീരുമാനത്തെ സമസ്ത ശക്തമായി എതിര്‍ത്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സമസ്തയും ലീഗും രണ്ട് ധ്രുവങ്ങളിലാണെന്ന ചര്‍ച്ച സജ്ജീവമാകുന്നതിന് പിന്നാലെയാണ് ലീഗിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് കൊണ്ട് സമസ്തയുടെ മുഖപത്രത്തില്‍ കെ.എന്‍ എ ഖാദര്‍ തന്റെ രാഷ്ട്രീയ നിലപാട് ഉന്നയിക്കുന്നത്.

നിഷ്പക്ഷത രാഷ്ട്രീയകക്ഷികളും മതങ്ങളും പാലിക്കണമെന്നാണ് മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. മതങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍, മതത്തിനുള്ളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളാക്കി മാറ്റരുത്. രാഷ്ട്രീയവും മതവും രണ്ടാണെന്ന പൊതുബോധം എന്നും ഉണ്ടാകണം. രണ്ട് വിഷയങ്ങളും കൂട്ടികലര്‍ത്തി സമൂഹത്തില്‍ ഭിന്നസൃഷ്ടിക്കാന്‍ ശ്രമിക്കരുത്…അത് നാശത്തിലേക്ക് വഴിവയ്ക്കുമെന്നും ഖാദര്‍ വ്യക്തമാക്കുന്നു. മതം ആത്മീയമായ കാര്യമാണ്. രാഷ്ട്രീയം ഭൗതിക പ്രധാനമായ വിഷയവും. രണ്ടിന്റെയും അളവുകോലുകള്‍ തമ്മില്‍ ഏറെ വ്യത്യാസപ്പെട്ട് കിടക്കുന്നു. ‘മതവും രാഷ്ട്രീയവും രണ്ടുതന്നെ ‘എന്ന് ലേഖനത്തില്‍ ഖാദര്‍ കൃത്യമായി അടയാളപ്പെടുത്തുന്നു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close