ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന ആവേശപ്പോരാട്ട മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 42ാം മിനിറ്റില്‍ സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ വാസ്ക്വസ് നേടിയ ഏക ഗോളിലാണ് ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചത്. 17 പോയന്റോട് കൂടി മുംബൈ സിറ്റി എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന് പിന്നില്‍. ഹൈദരാബാദ് 16 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളില്‍ നേടിയ വിജയത്തിന് ശേഷം ഹൈദരാബാദിന് ആദ്യ തോല്‍വി സമ്മാനിക്കുകയായിരുന്നു. 10 കളികളില്‍ 17 പോയന്റ് നേടിയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യകളിയില്‍ എ.ടി.കെ.യോട് പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് തങ്കളുടെ ശക്തി തെളിയിക്കുകയായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2014-ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്.
ആദ്യ പകുതിയില്‍ ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയ കളിയില്‍ ഹൈദരാബാദിന്റെ ഗോള്‍ പോസ്റ്റ് ലക്ഷ്യം വച്ച് നീട്ടിയെറിഞ്ഞ ത്രോ ബോളില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ തല പ്രയോഗം…ബോള്‍
വാസ്ക്വസിന്റെ കാലുകള്‍ ലക്ഷ്യം വച്ച് നീങ്ങി..ഒറ്റ തട്ടില്‍ പോസ്റ്റിലേക്ക്…! പിന്നീട് നടന്നത് സമനിലയില്‍ എത്താനുള്ള ഹൈദരാബാദിന്റെ പോരാട്ടമായിരുന്നു. അവസാന മിനിറ്റുകളില്‍ ഹൈദരാബാദിന്റെ കടുത്ത സമര്‍ദ്ദം മറികടന്നാണ് ബ്ലാസ്റ്റേഴ്സ് ചരിത്രം തിരുത്തിയത്.