KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാകേസ് :മുഖ്യ പ്രതിയുമായി തെളിവെടുപ്പ്നടത്തി

കോഴിക്കോട് :
കരിപ്പുർ സ്വർണ്ണക്കവർച്ചാ കേസിൽമുഖ്യപ്രതികളിലൊരാളും താമരശ്ശേരി ഈർപ്പോണ സംഘത്തിന്റെ തലവനുമായ അബൂബക്കർ സിദ്ധീഖ്എന്ന ബാപ്പുവിനെ യാണ് അന്വേഷണഉദ്യോഗസ്ഥനായ DySp K.അഷ്റഫിന്റെ നേതൃത്വത്തിൽതാമരശ്ശേരി തച്ചംപൊയിൽ ഈർപ്പോണയിലെ ഇയാളുടെവീട്ടിലും,പരിസരത്തും,വ്യാജസിംകാർഡ്സംഘടിപ്പിച്ച സ്ഥാപനത്തിലുംമറ്റുംതെളിവെടുപ്പ് നടത്തിയത്.ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ആഴ്ച്ചയാണ് കൊടുവള്ളിയിൽനിന്നും Policeപിടികൂടിയത്..അറസ്റ്റ്ചെയ്ത് റിമാണ്ടിലായിരുന്ന പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിനും മറ്റുമായി കസ്റ്റഡിയിൽ വാങ്ങുകയായിരിന്നു.ചോദ്യം ചെയ്തതിൽ ഇയാൾസംഭവ ദിവസം രൂപീകരിച്ച Wastpp ഗ്രൂപ്പിൽ വ്യാജ’ മൊബൈൽ നമ്പരുപയോഗിച്ചാണ് അംഗമായിരുന്നതെന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്.കൂടാതെ വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ ആയിരുന്നു ഈസംഘം ഉപയോഗിച്ചത്.വാഹനങ്ങളെകുറിച്ചും മറ്റു സംഘാംഗങ്ങളെ കുറിച്ചും പോലീസിന് വ്യക്തമായി വിവരം ലഭിച്ചി ട്ടുണ്ട്. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നതായും അവർക്കെതിരെയുള്ള നിയമനടപടികൾആരംഭിച്ചതായും Dysp’ അറിയിച്ചു.ഇയാളാണ് കൊടുവള്ളിഭാഗത്തേക്കും മറ്റുമായിവരുന്ന മിക്ക സ്വർണ്ണക്കടത്തിനും കരിയർമാരെ ഏർപ്പാടാക്കി കൊടുക്കുന്നതും കടത്തിയ സ്വർണ്ണം സുരക്ഷിതമായി മുതലാളിമാർക്ക് എത്തിച്ച് കൊടുക്കുന്നതും .ഇത്തരത്തിൽ സംഭവത്തിന്ശേഷവും ഒളിവിലിരുന്നിട്ടും വ്യാജ മൊബൈൽ നമ്പർ ഉപയോഗിച്ചുംമറ്റും ഇയാൾ ചെയ്തിരുന്നു.വിവിധ Airportകൾ വഴി വരുന്ന സ്വർണ്ണ കടത്തിന് മുഖ്യ ഇടനില ക്കാരനായി ഇയാൾ പ്രവർത്തിക്കുന്നതായി പോലീസിന് മനസ്സിലാക്കിയിട്ടുണ്ട്.
*ശബ്ദപരിശോധന*
ഇയാളുടെ Mobileഫോൺ പരിശോധിച്ചതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ്പോലീസിന് ലഭിച്ചത്.
ഇയാളുടെ ശബ്ദം ഫോറൻസിക് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇത് റീജ്യണൽഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുന്നതാണെന്ന് പോലീസ്അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close