Businesslocaltop news

ഹിന്ദു ഇക്കണോമിക്ഫോറം_വെസ്റ്റ്ഹിൽചാപ്റ്റർ_രൂപീകരിച്ചു

കോഴിക്കോട്: നിയമാനുസൃതം നികുതി നൽകി കച്ചവടം ചെയ്യുന്ന
സാധാരണക്കാരായ കച്ചവടക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ജോലിക്കാരെ വെച്ച് തെരുവ് കച്ചവടം നടത്തി വരുന്ന തെരുവു കച്ചവട മാഫിയക്കെതിരെ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഇകണോമിക് ഫോറം വെസ്റ്റ്ഹിൽ ചാപ്റ്റർ
രൂപീകരണ യോഗം ആവശ്യപ്പെട്ടു. വെസ്റ്റ്ഹിൽ മൈതാനത്തിനു സമീപം
കണ്ണൂർ റോഡിൽ അപകടം ഉണ്ടാക്കുന്ന രീതിയിൽ
യാത്രാ തടസം സൃഷ്ടിച്ചുകൊണ്ട് തെരുവ് കച്ചവടം നടത്തുന്നവർക്കെതിരെ കോർപ്പറേഷൻ കണ്ണടയ്ക്കുന്നത്
നികുതി നൽകി നിയമാനുസൃതം കച്ചവടം നടത്തുന്ന വ്യാപാരികളോട് കാണിക്കുന്ന
അനീതിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായികളുടെയും സംരംഭകരുടെയും രാജ്യാന്തര കൂട്ടായ്മയായ ഹിന്ദു ഇക്കണോമിക് ഫോറം വെസ്റ്റ്ഹിൽ ചാപ്റ്റർ
രൂപീകരണയോഗത്തിൻ്റെ ഉദ്ഘാടനം ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ ജി രമേശ് നിർവ്വഹിച്ചു .
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു .
ഹിന്ദു ഇക്കണോമിക് ഫോറം സോണൽ സെക്രട്ടറി പുഗീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.സുധീഷ് കേശവപുരി ,ശ്യാംഅശോക്
പ്രബീഷ് കുമാർ. എം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആശീർവ്വാദ് ബാലൻ (രക്ഷാധികാരി )
ഒ.കെ.ശാശ്വത് (പ്രസിഡൻ്റ്)
ഷൈജു കുണ്ടൂർ, പ്രബീഷ് കുമാർ എം (വൈസ് പ്രസിഡൻ്റ്) ബിനുകുമാർ കെ (സെക്രട്ടറി)
രാഗേഷ് പി, ബിനീഷ് കെ (ജോ. സെക്രട്ടറി)
പ്രവീൺ തളിയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close