Excise
കോഴിക്കോട്: ഡ്യൂക്ക് ബെക്കില് ബ്ലൂടൂത്ത് സ്പീക്കറില്‍ മയക്ക് മരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് സ്വദേശിപുലിയാങ്ങില് വൈശാഖ് (22), കോഴിക്കോട് മലാപ്പറമ്പ് സ്വദേശി വിഷ്ണു (22) എന്നിവരെ അറസ്റ്റ് ചെയ്ത് ഒരു എന്‍ ഡി പി എസ് കേസടുത്തു.എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കില്‍ ബ്ലൂട്ടൂത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 55 ഗ്രാം എം ഡി എം എ പിടികൂടി. ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. ചേവായൂര്‍ പച്ചാക്കിലില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു, മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്, പ്രിവെന്റിവ്
ഓഫീസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ
പ്രിവെന്റ്റീവ് ഓഫീസര്‍ ഇ പി വിനോദ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍ ഡി.എസ്, മുഹമ്മദ് അബ്ദുള്‍ റൗഫ്, സതീഷ് പീ കെ, രജിന് എം ഒ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.