കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം കഴുത്ത് ഞെരിച്ചതും ശ്വാസം മുട്ടിച്ചതുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ സഹതടവുകാരിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബംഗാള്‍ സ്വദേശിയായ തസ്‌നി ബീവി എന്ന സഹതടവുകാരിയാണ് കൊല ചെയ്തതെന്ന് പൊലീസിന് വ്യക്തമായി. മാനസികാസ്ഥ്യം പ്രകടിപ്പിക്കുന്ന തസ്‌നി ബീവി
സഹതടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. മരിച്ച ജിയ റാം ജിലോട്ടിനൊപ്പം സെല്ലില്‍ കഴിഞ്ഞിരുന്ന തജ്മല്‍ ബീവി എന്ന സഹതടവുകാരിയുമായി തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 7നും 8നും ഇടയ്ക്കാണ് സംഭവം. അഞ്ചാം വാര്‍ഡിലെ 10ാം സെല്ലില്‍ കഴിയുന്ന മരിച്ച ജിയ റാം ജിലോട്ടും തജ്മല്‍ ബീവിയും തമ്മില്‍ തര്‍ക്കം രൂക്ഷമാവും, ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇരുവരെയും രണ്ട് സെല്ലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പുലര്‍ച്ചെയോടെ സെല്ലിനുള്ളില്‍ ജിയ റാം ജിലോട്ട് ബോധരഹിതമായി കിടക്കുന്നത് കണ്ട് എത്തിയ അധികൃതരാണ് മരണം സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തലയ്ക്ക് പിന്നില്‍ അടിയേറ്റ പാടുകളും, മുഖത്ത് രക്തക്കറകളും കണ്ടെത്തിയതാണ് മരണത്തിന് കാരണം കൊലപാതകമാണെന്ന് പോലീസ് നിഗമനത്തിലെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇത് സാധൂകരിക്കുന്ന തെളിവുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്.
കുഞ്ഞുമായി തലശേരി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ അലയുകയായിരുന്ന ജിയ റാം ജിലോട്ടിനെ കഴിഞ്ഞ മാസം അവസാനമാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജിയ റാം ജിലോട്ടിനെ മഹിളാ മന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹിളാമന്ദിരത്തില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയില്‍ വച്ചു തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും, ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായ ശേഷം അയാള്‍ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ റാം ജിലോട്ട് പോലീസ് നല്‍കിയ മൊഴി. ഭര്‍ത്താവിനെ അന്വേഷിച്ചാണു തലശ്ശേരിയിലെത്തിയത്.