കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ചെലവൂർ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം നവീകരണ ഉത്ഘാടനം കോഴിക്കോട് നോർത്ത് മണ്ഡലം എം എൽ എ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. *പ്രാഥമികേന്ദ്രം നഗര കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി ആണ് ഈ നവീകരണം 2022 ഫെബ്രുവരി 15 ചൊവാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ചിരിക്കുന്നത്* . ചെലവൂർ വാർഡ് 17 ന്റെ *കൗൺസിലർ അഡ്വക്കേറ്റ് സി എം ജംഷീർ സ്വാഗതം* പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ആരോഗ്യ സ് സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ *ഡോ. ജയശ്രീ എസ് അദ്ധ്യക്ഷയായി* . നിലവിലെ സ്ഥാപനം ഒ പി , ലബോറട്ടറി, ഇമ്യൂണൈസേഷൻ റൂം ഒബ്സർവേഷൻ റൂം തുടങ്ങിയ സൗകര്യങ്ങളോടെയുള്ള കുടുംബാരോഗ്യ കേന്ദ്രമായി നവീകരിക്കപ്പെടുന്നത് മുൻ *എം എൽ എ ശ്രീ എ.പ്രദീപ് കുമാറിന്റെ 2020 – 21 ലെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15,03 ,835 രൂപയും എൻഎച്ച് എം ഫണ്ടായ 15,11,541 രൂപയും ചിലവഴിച്ച്* കൊണ്ടായിരിക്കും. *നിരവധി സൗകര്യങ്ങളോടെയുള്ള ആധുനിക രൂപത്തിലുള്ള കെട്ടിടം രൂപകൽപന ചെയ്തത് വാർഡ് കൗൺസിലർ സി.എം ജംഷീറിന്റ നേതൃത്വത്തിൽ രൂപീകരിച്ച ചെലവൂർ ഡിവലപ്മെന്റ് കമ്മിറ്റി സി.ഡി.സിയുടെ ആർക്കിടെക്ട് ടി.ഡി. ഫ്രാൻസിസ് (എലൻ സ ഡിസൈൻ സ്റ്റുഡിയോ)ആണ് .* ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കോഴിക്കോട് കോർപ്പറേഷനിൽ വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പദ്ധതികളെ കുറിച്ച് അർബൻ ഹെൽത്ത് കോഡിനേറ്റർ ശ്രീ സന്ദീപ് ആർ ഉത്ഘാന ചടങ്ങിൽ വിശദീകരിച്ചു. ശ്രീ. എം പി ഹമീദ് (കൗൺസിലർ വാർഡ് 16 ) ശ്രീമതി ഫെനിഷ സന്തോഷ് (കൗൺസിലർ വാർഡ്11), ശ്രീ എം എസ് ദിലീപ് സൂപ്രണ്ടിംഗ് എഞ്ചിനീർ കോഴിക്കോട് കോർപ്പറേഷൻ, ശ്രീ ജോർജ് തോമസ് , ശ്രീ എ മുഹമ്മദ് അഷറഫ് (സി ഡി സി കൺവീനർ), ശ്രീ ഡി ഫ്രാൻസിസ് (ഡയറക്ടർ എലൻസ ഡിസൈൻ സ്റ്റുഡിയോ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രദേശത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസകൾ അറിയിച്ച ചടങ്ങ് ഡോ.നിദ അബ്ദുൾഗഫൂർ ന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.