Politics
സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ ജീവനക്കാരുടെ പ്രതിഷേധം
കോഴിക്കോട്: സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി മീഡിവണ്‍ ജീവനക്കാര്‍. മീഡിയവണ്‍ ആസ്ഥാനത്ത് ചേര്‍ന്ന പ്രതിഷേധ സംഗമം മാധ്യമം – മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്തു പോലും ഒരു മാധ്യമ സ്ഥാപനം കാരണമില്ലാതെ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിട്ടില്ലെന്ന് ഒ അബ്ദുറഹ്‌മാന്‍ പറഞ്ഞു. നീതിക്കും സത്യത്തിനും ഭരണഘടനക്കും എതിരായി ഒന്നും ചെയ്തിട്ടില്ലെന്ന് മീഡിയവണിന് ഉറപ്പിച്ചു പറയാന് കഴിയും. അതിന്റെ തെളിവാണ് രാജ്യത്തും പുറത്തും മീഡിയവണിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും അണിനിരക്കുന്നതെന്നും ഒ അബ്ദുറഹ്‌മാന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിയമപോരാട്ടത്തിലൂടെ മറികടക്കുമെന്ന് മീഡിയവണ്‍ സി ഇ ഒ റോഷന്‍ കക്കട്ട് ആത്മവിശ്വാസംപ്രകടിപ്പിച്ചു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, മാനേജിങ് എഡിറ്റര്‍ സി ദാവൂദ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍, പി ടി നാസര്‍, സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എന്‍ പി ജിഷാര്‍, സി ഒ ഒ ഇര്‍ഷാദുല്‍ ഇസ് ലാം എന്നിവര്‍ സംസാരിച്ചു.
മീഡിവണിന്റെ വിവിധ വിഭാഗങ്ങളിലെ മേധാവികളും ജീവനക്കാരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. മീഡിയവണ്‍ കോഴിക്കോട് റീജണല്‍ ബ്യൂറോ ചീഫ് മുഹമ്മദ് അസ് ലം സ്വാഗതവും സീനിയര്‍ ക്യാമറാപേഴ്‌സണ്‍ സനോജ് കുമാര്‍ ബേപൂര്‍ നന്ദിയും പറഞ്ഞു. ജില്ലാ ബ്യൂറോകളില്‍ നടന്ന പ്രതിഷേധങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. മീഡിയവണ്‍ അക്കാദമിവിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്തയാറാക്കിയ എന്ത് പ്രഹസനമാണ് പ്രജാപതി എന്ന തെരുവു നാടകവും അരങ്ങേറി.