കോഴിക്കോട്: ശുചിത്വത്തിനും നഗര സൗന്ദര്യവത്ക്കരണത്തിനും വിനോദ സഞ്ചാര മേഖലക്കും പ്രാധാന്യം നൽകി ഡെപ്യൂട്ടി മേയർ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കോർപ്പറേഷന്റെ 2021 – 22 വർഷത്തെ പുതുക്കിയ ബഡ്ജറ്റും 2022- 23 വർഷത്തെ മതിപ്പ് ബഡ്ജറ്റും അവതരിപ്പിച്ചു. 918.02 കോടി രൂപ വരവും 857. 38 കോടി രൂപ ചിലവും 60. 64 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാ ബഡ്ജറ്റാണ് മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചത്.
കോർപ്പറേഷൻ നടപ്പിക്കിയ ശുചിത്വ പ്രോട്ടോകോളിനും തൊഴിൽ ദാന പദ്ധതിയ്ക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ശുചിത്വനഗരമാക്കുന്നതിന്റെ ഭാഗമായി അഴക് പദ്ധതി നടപ്പാക്കും. ടൂറിസം വകുപ്പുമായി സഹകരിച്ച് നിരവധി ടൂറിസം പദ്ധതികൾൾ നടപ്പാക്കും. കൗൺസിലും ഉദ്യോഗസ്ഥരും നഗരജനതയും ഏകമനസ്സോടെ ചടുലതയോടെ മുന്നോട്ടുനീങ്ങിയാൽ കോഴിക്കോടിനെ ഇന്ത്യയിലെ മാതൃകാ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വരുമാന സ്രോതസ് വർദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നൽകി. ഓഫീസിന്റെ സേവനം ജനങ്ങളിലേക്ക് വേഗം എത്തിക്കും. മുഴുവൻ സേവനങ്ങളും ഡിജിറ്റലാക്കും, റോഡ് സംവിധാനം മെച്ചപ്പെടുത്തും, അതി ദാരിത്രമില്ലാത്ത നഗരമായി കോഴിക്കോടിനെ മാറ്റും. എല്ലാവർക്കും പാർപ്പിടം നൽകും, നഗരത്തെ സംരംഭ സൗഹൃമാക്കും, വീ ലിഫ്റ്റ് തൊഴിൽ ദാന പദ്ധതിയിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകും, വ്യവായ പശ്ചാത്തലം ശക്തിപ്പെടുത്തും, കൺവെൻഷൻ സെന്റർ ആരംഭിക്കും, പാളയം ഡ്രീം പ്രൊജക്ട് നടപ്പാക്കും, മാർക്കറ്റുകൾ നവീകരിക്കുമെന്നും ബഡജറ്റിൽ പറയുന്നു. വിശപ്പ് രഹിത കോഴിക്കോട്, കോഴിക്കോട് നഗരത്തിലെ കൂടുതൽ ഭാഗങ്ങൾ നൈറ്റ് ലൈഫാകും, പാർക്കിംഗ് സൗഹൃദമാക്കും, തെരുവ് കച്ചവടം കൂടുതൽ ആകർഷകമാക്കും, കോർപ്പറേഷന്റെ 60ആം വാർഷികം വിപുലമായി ആഘോഷിക്കും. കോഴിക്കോടിനെ സാഹിത്യ നഗരമാക്കും, കുടിവെള്ളം ഉറപ്പ് വരുത്തും, പൂനൂർ പുഴ സംരക്ഷിക്കും, ജി.ഐ.എസ് മാപ്പിംഗ് നടപ്പാക്കും, സർവീസ് റഫറൻസ് ലൈബ്രാറി ആരംഭിക്കും, നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കും, മൊബിലിറ്റി ഹബ് സ്ഥാപിക്കാൻ മുൻകൈയ്യെടുക്കും, സ്തീ ഉന്നമനത്തിന് പ്രാധാന്യം നൽകും, കായിക രംഗത്ത് കോഴിക്കോടിന് മികച്ച നഗരമാക്കും, നേത്ര രോഗികൾക്കായി കാഴ്ച പദ്ധതി നടപ്പാക്കും. ഗുണമേന്മയുള്ള ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പ് വരുത്തും. വ്യാപാര സമുച്ചയങ്ങൾ നിർമ്മിക്കും തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചു. ലഭ്യമായ അധികാരങ്ങളും സമ്പത്തും ഉപയോഗിച്ച് കോഴിക്കോടിന്റെ വികസനം നടപ്പാക്കാനും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് കോർപ്പറേഷൻ കഠിനശ്രമം നടത്തുന്നെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
പ്രഖ്യാപനങ്ങളിൽ ചിലത്
-അഴക് നടപ്പാക്കും. (Azhak A mass initiative for Zero waste Uplifting happiness index and attitudinal change in waste management at Kozhikode) എന്ന് പേരിട്ടിരിക്കുന്ന ബൃഹദ് പരിപാടിയുടെ തലവാചകം ഏഴഴകിലേക്ക് എൻ കോഴിക്കോട് എന്നതാണ്.
1. അഴകാർന്ന ആതുരാലയങ്ങൾ
2. അഴകാർന്ന പൊതു ഇടങ്ങൾ 3. അഴകാർന്ന ജലാശയങ്ങൾ
4. അഴകാർന്ന പൊതു സ്ഥാപനങ്ങൾ
5. അഴകാർന്ന വീടുകൾ
6. അഴകാർന്ന വ്യാപാര ഇടങ്ങൾ
7. അഴകാർന്ന പാതകളും തെരുവുകളും എന്നിവയാണ് അഴകിൽ നടപ്പാക്കുക.
വീടുകളിൽ ജൈവമാലിന്യസംസ്കരണ സംവിധാനം – ബയോഗ്യാസ്, ബയോ ബിൻ റിംഗ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റർ, കബോസ്റ്റ് എന്നിവ നൽകുന്നതിന് 18,67,00,000 (പതിനെട്ട് കോടി അറുപത്തിയേഴ് ലക്ഷം രൂപ
-5000 പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിക്കുന്നവീ ലിഫ്റ്റ് തൊഴിൽ ദാന പദ്ധതിക്കായി ഒരു കോടി .
വേങ്ങേരി മാർക്കറ്റിൽ കുടുംബശ്രീയുടെ സ്ഥിരം വിപണനമേള തുടങ്ങും
-വ്യവസായ വകുപ്പിന്റെ കൈവശമുള്ള കേരള സോപ്സിന്റെ ഭൂമിയിൽ കൺവൻഷൻ സെന്റർ സ്ഥാപിക്കും.
-പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഹൈടെക് ഫിഷ് മാൾ സ്ഥാപിക്കും
-ഇടിയങ്ങര , പുതിയറ , കാരപ്പറമ്പ് മാർക്കറ്റുകൾ നവീകരിക്കും. പയ്യാനക്കൽ, എരഞ്ഞിക്കൽ , മൂഴിക്കൽ മാർക്കറ്റുകൾക്ക് സ്ഥലം കണ്ടെത്തും.
-പാളയം ഡ്രീം പ്രൊജക്ട്
-വിശപ്പുരഹീത കോഴിക്കോട്: സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ പൊതിച്ചോർ വിതരണത്തിന് പ്രത്യേക കേന്ദ്രം. വീടുകളിൽ നിന്ന് ചെറിയ നിരക്കിൽ പൊതിച്ചോറ് സ്വീകരിക്കും.
-റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ എല്ലാ മാസവും 30 വയസിന് മുകളിലുള്ളവരുടെ ആരോഗ്യ പരിശോധന നടത്തും.
-ശ്വാസം മുട്ടലുള്ളവർക്കായി ഓക്സിജൻ കോൺസൻ ടേ റ്റർ ചുരുങ്ങിയ വാടകയ്ക്ക് നൽകുന്ന ഒരു ശ്വാസം ഒരു ജീവൻ പദ്ധതി പാലിയേറ്റീവ് കെയർ വഴി നടത്തും.
-ചരിത്ര പശ്ചാത്തലമുള്ള വീടുകൾ ഉൾപ്പെടെ സുരക്ഷിക്കുന്നത് പുരാവസ്തു വകുപ്പുമായി ചേർന്ന് ഹെറിറ്റേജ് പ്രിസർവേഷൻ പ്രോഗ്രാം .
-കോർപറേഷൻ പഴയ ഓഫീസ് ചരിത്ര മ്യൂസിയമാക്കി മാറ്റുന്ന പദ്ധതി ഈ വർഷം തുടങ്ങും
-നഗരത്തിലെ പ്രധാന റോഡുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പൂമരങ്ങൾ നടാൻ നഗരപ്പൂമരം പദ്ധതി
-സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര കേന്ദ്രമെന്ന കോഴിക്കോടിന്റെ ചരിത്രം പഠിക്കാൻ പറ്റുന്ന സ്പൈസസ് ടവർ പഴയ പാസ് പോർട്ട് ഓഫീസിന് സമീപം പണിയും
-കല്ലായിപ്പുഴയോരത്ത് തടിവ്യവസായ ചരിത്രം രേഖപ്പെടുത്തുന്ന ടിമ്പർ മ്യൂസിയം
-ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ. തിരുവണ്ണൂർ പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കും.
-പൊതു സ്വകാര്യ പങ്കാളിത്തത്തോടെ മൂഴിക്കൽ അക്വാ ടൂറിസം പദ്ധതി
-നഗരത്തെ അറിഞ്ഞ് കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റുന്ന സോസ്റ്റൽ പദ്ധതി നടപ്പാക്കും
-എരവത്തുകുന്ന് ഉദ്യാന പദ്ധതി.
-കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് നഗരവണ്ടികൾ ഏർപ്പെടുത്തി സർക്കുലർ സർവീസ്
-സ്ഥിരം നാടക വേദിയും അന്താരാഷ്ട്ര നാടകോത്സവവും ഈ വർഷം തുടങ്ങും.
-നഗരത്തിൽ തീയ്യേറ്റർ കോംപ്ലക്സ്
-കോർപറേഷൻ 60 വാർഷികം നഗരത്തിന്റെ ഉത്സവമാക്കി മാറ്റും. വ്യാപാരോത്സവം, കലാ സാംസ്കാരിക പരിപാടികളുമായി മലബാർ ഫിനാലെ.
-ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഉൾപ്പെടെ അന്താരാഷ്ട്ര ഗാനോത്സവം
-പ്രധാന തോടുകൾ നവീകരിക്കാൻ ഒൻപത് കോടി.
-പുതുതായി 5000 എൽ.ഇ.ഡി. വിളക്കുകൾ. മുഴുവൻ സ്ഥലത്തും തെരുവ് വിളക്ക് സ്ഥാപിക്കാൻ ഒൻപത് കോടി
-ഒറ്റ അടുപ്പ് പൊതു അടുക്കള
പൊതു അടുക്കളയിൽ നിന്ന് വീടുകളിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള.
-വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം
-വരക്കൽ ബീച്ചിൽ ലേഡീസ് കോർണർ
-എരഞ്ഞിപ്പാലത്ത് ടെന്നീസ് കോർട്ട്
-സ്ത്രീകൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയിക്കാൻ പോഡ്കാസ്റ്റ് സംവിധാനം.
-മൊയ്തു മൗലവി സ്മാരകത്തിൽ ശിശു സൗഹൃദ കേന്ദ്രം.
-മുലയൂട്ടൽ, നാപ്കിൻ വെൻഡിങ് കേന്ദ്രങ്ങൾ
-ഐ.എസ്.എൽ. മാതൃകയിൽ ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് കോർപറേഷൻ സൂപ്പർ ലീഗ്
-കോർപറേഷൻ സ്പോർട്സ് കൗൺസിൽ ഈ കൊല്ലം
-പൊതു ഇടങ്ങളിൽ ഓപ്പൺ ജിം, ജിംനാസ്റ്റിക് അക്കാദമി
-നഗരത്തിൽ പ്രത്യേക വാക്സിൻ സെന്റർ തുടങ്ങും
-കോവി ഡ് പ്രതിരോധ പ്രവർത്തനത്തിന് നാല് കോടി