കോഴിക്കോട് : ആന്തസ് ഫാർമസ്യൂട്ടിക്കൽസ് ഡയരക്ടർ ചേവരമ്പലം കാക്കനാട്ട് ബാജി ജോസഫിന്റെ ഭാര്യ ബീന ബാജി (58) നിര്യാതയായി. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ജൂനിയർ സ്കൂളിൽ ദീർഘകാലം ഹെഡ് മിസ്ട്രസായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 9.30 ന് ചേവരമ്പലം വസതിയിലെ ശുശ്രുഷകൾക്കും 10 ന് പറോപ്പടി സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിലെ പ്രാർത്ഥനയ്ക്കും ശേഷം സംസ്കാരം ഉച്ച 12 ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫെറോന സെമിത്തേരിയിൽ . റിചാർഡ് . ബി. ജോസഫ് ( ജെ എൽ എൽ ഹൈദരാബാദ്) ഏക മകനാണ്. മരുമകൾ – ക്രിസ്റ്റൈൻ റോയ് ( ആക്സഞ്ചർ ഹൈദരാബാദ്) തൃശൂർ ചിറ്റിലപ്പിള്ളി കുടുംബാംഗം. പരേത കുളത്തുവയൽ ഗണപതിപ്ലാക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ – മേഴ്സി, നിർമല , ഡയാന, ഡാർലി, റോജൻ , മോൾജി, ബിജു .