കോഴിക്കോട് : വേൾഡ് വുഷു മത്സരത്തിൽ വിജയികളായ താരങ്ങൾക്ക് റോട്ടറി കാലിക്കറ്റ് സൈബർസിറ്റിയുടെയും
റോട്ടറി കാലിക്കറ്റ് സൺ റൈസിന്റെയും
സംയുക്താതഭിമുഖ്യത്തിൽ കരിപ്പൂർവിമാനത്താവളത്തിൽ സ്വീകരണം നൽകി.
റഷ്യയിൽ ഇക്കഴിഞ്ഞ ഫെബ്രു. 22 മുതൽ 28 വരെ റഷ്യ – മോസ്കോയിൽ നടന്ന ലോക വുഷു മത്സരത്തിൽ ബ്രോൻസ് മെഡൽ നേടിയ റോട്ടറി കാലിക്കറ്റ് സൈബർസിറ്റി റോട്ടറക്ട് സിദ്ധാർത്ഥ റിജുവിനും മത്സരത്തിൽ നാലാം സ്ഥാനം നേടിയ നേഹ നൗഫലിനുമാണ് സ്വീകരണം നൽകിയത്.
റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടിയും
റോട്ടറി സൺറൈസ് ക്ലബ് പ്രസിഡന്റ് നൗഫൽ ഹാഷീമും ചേർന്ന് ഇരുവർക്കും മൊമെന്റോ നൽകി സ്വീകരിച്ചു.
രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ് .
റോട്ടറി സൈബർ സിറ്റി സർവീസ് ചെയർ –
കെ. വി. ഗിരീഷ്,
സെക്രട്ടറി -കെ നിതിൻ ബാബു,ക്ലബ് സെർജന്റ് അറ്റ് ആംസ് -കെ . ജെ.തോമസ്,
വിൻസ് ക്ലബ് ചെയർ -സരിത റിജു, സി എസ് സവീഷ് ,
എന്നിവർ നേതൃത്വം നൽകി.