കോഴിക്കോട്: പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ച ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളക്കുന്നിനെ സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചതായാണ് വിവരം.പൊലീസുകാര്‍ക്ക് ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് എത്തിച്ചത് ചോദ്യം ചെയ്തും വിവിധ സംഭവങ്ങളില്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ പിഴവും ചൂണ്ടികാട്ടിയാണ് സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നത്.തുടര്‍ന്ന് സസ്‌പെന്‍ഷനും സ്ഥലമാറ്റവും ഉള്‍പ്പെടെയുള്ള നടപടികളാണ് ഇദ്ദേഹത്തിനെതിരെ സ്വീകരിച്ചിരുന്നത്. ഏറ്റവും ഒടുവിലായി വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വനിതാ ദിനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനാണ് കമ്മീഷണര്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ് കുമാറിനെതിരെ 2019ല്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഉമേഷിന് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്.ഹര്‍ത്താലിനെ തുടര്‍ന്ന് മിഠായി തെരുവില്‍ നടന്ന അക്രമം തടയുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടു എന്നായിരുന്നു ഉമേഷിന്റ പോസ്റ്റ്.പോലീസ് സേനയിലെ ക്രമക്കേട് ചോദ്യം ചെയ്തതിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് കാരണം കാണിക്കല്‍ നോട്ടീസാണ് ഉമേഷിന് ലഭിച്ചത്. താൻ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല. പോലീസിലെ ക്രമക്കേടിനെക്കുറിച്ചും പുഴുക്കുത്തുകളെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്. അത് പൂര്‍ണമായും ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉമേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Related Articles
Check Also
Close-
സ്കോഡ കുഷാക്ക് മാര്‍ച്ചില്‍
January 25, 2021