KERALAlocal

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍

നാദാപുരം:രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഭര്‍തൃമതിയായ യുവതിയെയും കാമുകനെയും വളയം പോലീസ് അറസ്റ്റ് ചെയ്തു.വാണിമേല്‍ സ്വദേശിനിയായ 29 കാരി,കാമുകനായ വളയം സ്വദേശി 25 കാരനായ ഓട്ടോ ഡ്രൈവറോടൊപ്പമാണ് പോയത്.അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയെ തുടര്‍ന്ന് വളയം പോലീസ് കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ വീട്ടിലെത്തി വിളിച്ചിറക്കി കൊണ്ട് പോയതാണെന്ന് കണ്ടെത്തിയതോടെ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.വളയം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.യുവതിയെ കണ്ണൂര്‍ ജയിലിലേക്കും,യുവാവിനെ കോഴിക്കോട് ജയിലിലേക്കും കൊണ്ട് പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close