KERALAlocaltop news

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട ;പിടികൂടിയത് പത്ത്ലക്ഷത്തോളം വിലമതിക്കുന്ന ബ്രൗൺഷുഗർ

കോഴിക്കോട്:

ചില്ലറവിപണിയിൽ പത്ത് ലക്ഷത്തോളം വില വരുന്ന 42 ഗ്രാം ബ്രൗൺ ഷുഗറുമായാണ് കുണ്ടുങ്ങൽCN പടന്ന സ്വദേശിയും മെഡിക്കൽകോളേജിന് സമീപം വാടകക്ക് താമസിക്കുന്ന സുനീർ (50)നെ ടൗൺACP ബിജുരാജിന്റെ നേതൃത്വത്തിൽ കസബ SI ശ്രീജിത്തും ആൻറി നാർക്കോടിക്ക് ACP ജയകുമാറിന്റെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് ചാലപ്പുറത്ത് നിന്നും വാഹന പരിശോധനക്കിടെ പിടികൂടിയത്. ഈ’ മാസം ചുമതലയെടുത്ത ജില്ലാ പോലീസ് മേധാവി DlG അക്ബർ ന്റെ നിർദ്ദേശപ്രകാരം ലഹരി മരുന്നിനെതിരെ സ്പെഷ്യൽ ഡ്രൈവ് നടത്തി വരവെ DCP ആമോസ് മാമന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്ക്വാഡ് പ്രതിയെ ദിവസങ്ങളോളം നിരീക്ഷിച്ചു വരികയായിരുന്നു. മുംബെയിൽനിന്ന് ഗ്രാമിന്1700രൂപക്ക് വാങ്ങി പതിനെട്ടായിരംമുതൽ ഇരുപത്തിരണ്ടായിരംവരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതി വിൽക്കുന്നത്.യുവാക്കളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരി കടത്തുന്ന സംഘങ്ങൾസജീവമാവുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇത്തരം യുവാക്കൾ ഗുണ്ടാ പ്രവർത്തനങ്ങളിലേക്കും,മറ്റു കുറ്റ കൃത്യങ്ങളിലേക്കും തിരിയുന്നതിനാൽ ഇത്തരം സംഘങ്ങളെ’ നിരീക്ഷിച്ചു വരികയാണ്.സിന്തറ്റിക് ഡ്രഗിനെതിരെ ആന്റിനാർക്കോടിക് സ്ക്വാഡ് കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ACP ജയകുമാർ അറിയിച്ചു.ഇയാളെ ചോദ്യംചെയ്തതിൽ ഇയാളുടെ പക്കൽ നിന്നും പിടി കൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാൾക്ക് മറ്റു സഹായികളുണ്ടോ എന്ന കാര്യത്തെകുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.

ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, അംഗങ്ങളായ
ASIമനോജ്,കെ.അഖിലേഷ്,ഹാദിൽകുന്നുമ്മൽ , ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂർ,അർജുൻഅജിത്ത്,ഷഹീർപെരുമണ്ണ,സുമേഷ്ആറോളി.കസബ സ്റ്റേഷനിലെ CPO മാരായ ശ്രീജേഷ്, ബനീഷ്M.വിഷ്ണുപ്രഭTK.സൈബർസെല്ലിലെ രൂപേഷ്,രാഹുൽഎന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

*പിടിയിലായ സുനീർ രണ്ടു വർഷം മുൻപ് ചേവായൂർ ഇരിങ്ങാടൻ പ്പള്ളിയിലെ റൂമിൽ നിന്നും ബ്രൗൺഷുഗർ ഓവർ ഡോസായി യുവാവ് മരിച്ച കേസിലെ പ്രതിയാണ്.പല സ്ഥലങ്ങളിൽ വാടകക്ക് മാറി താമസിച്ച് ഒളിവിൽ കഴിയുകയായിരുന്നു.*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close