കൽപ്പറ്റ :- അഖിലേന്ത്യ കിസാൻ സഭ കൽപ്പറ്റ മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പി എം ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജി മുരളീധരൻ അധ്യക്ഷം വഹിച്ചു. ജോസഫ് മാത്യു സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ സെക്രട്ടറി ഡോക്ടർ അംബി ചിറയിൽ, ജില്ലാ ജോയിൻ സെക്രട്ടറി വി ദിനേശ് കുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗം സൈഫുള്ള എന്നിവർ അഭിവാദ്യം ചെയ്തു.
വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള യൂണിറ്റ് ഭാരവാഹികൾ ആണ് കൺവെൻഷനിൽ പങ്കെടുത്തത്. വയനാട്ടിലെ കർഷകർ നേരിടുന്ന അതി തീഷ്ണമായ പ്രശ്നങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയുണ്ടായി. നാൾക്കുനാൾ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെയും, കാലാവസ്ഥ വ്യതിയാനങ്ങളിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ യോഗം വളരെ വിശദമായി ചർച്ച ചെയ്തു. വയനാട്ടിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും,
മഴക്കാലത്ത് കർഷകർ അനുഭവിക്കുന്ന കൃഷിസ്ഥലത്ത് വെള്ളം കെട്ടി കിടക്കുന്ന പ്രശ്നത്തിൽ തണ്ണീർത്തടങ്ങളും, കൈത്തോടുകളും വൃത്തിയാക്കുന്ന പ്രവർത്തി പൂർത്തീകരിക്കണം എന്നും ഗ്രാമപഞ്ചായത്തുകൾ ഈ കാര്യത്തിനു മുൻ കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2018 ലെ കാർഷിക നാശത്തിന്റെ ഫലമായി ഇനിയും നഷ്ടപരിഹാരം ലഭിക്കാൻ ഒട്ടനവധി കർഷകർ ഉണ്ട് എന്നും നഷ്ടപരിഹാരം എത്രയും പെട്ടന്ന് നൽകണം എന്നും യോഗം ആവിശ്യപെട്ടു.
വയനാട്ടിലെ ഭൂരേഖ സംബന്ധമായ കാര്യങ്ങളിൽ റവന്യു വകുപ്പ് വളരെ പെട്ടന്ന് നടപടി എടുക്കുന്നതായി കമ്മിറ്റി വിലയിരുത്തുതുകയും, സർവ്വേ നടപടികൾക്ക് നേതൃത്വം നൽകുന്ന വയനാട് ജില്ലാ കലക്ടറെയും ജീവനക്കാരെയും യോഗം അനുമോദിച്ചു. യോഗത്തിൽ ഉണ്ണി മുട്ടിൽ നന്ദി രേഖപ്പെടുത്തി. മെയ് 30 ന് അകത്തു എല്ലാ പഞ്ചായത്തുകളിലും യൂണിറ്റ് കമ്മിറ്റികൾ വിളിച്ചു ചേർത്ത് മെമ്പർഷിപ് പുതുക്കണം എന്ന് മണ്ഡലം കൺവെൻഷൻ ആവിശ്യപെട്ടു.