KERALAlocaltop news

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ സൈക്കിൾ റാലി

കോഴിക്കോട് :  ഗവ:ഹയർ സെക്കൻഡറി സ്കൂൾ മെഡിക്കൽ കോളേജ് കാമ്പസ് ലഹരിവിരുദ്ധ ക്ലബ്ബിന്റെയും, മെഡിക്കൽ കോളേജ് ജനമൈത്രി പോലീസിന്റെയും, സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രസ്തുത ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും, വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അംഗവും,സ്കൂൾ PTA പ്രസിഡണ്ടുമായ അഡ്വ. സി എം ജംഷീർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ SHO.സർക്കിൾ ഇൻസ്പെക്ടർ, ബെന്നി ലാലു എം എൽ. സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. PTA വൈസ് പ്രസിഡണ്ട് .എം പി ഷാജി, മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്പെക്ടർ. ഹരികൃഷ്ണൻ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാരായ . കെ മുഹമ്മദ് ഹനീഫ,  സാദിഖ് അലി, കോവൂർ ലൈബ്രറി സെക്രട്ടറിയും, അധ്യാപകനുമായ  ഗിരീഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ  സുധീർ മാസ്റ്റർ സ്വാഗതവും, സ്കൂൾ സ്റ്റാഫ് സെക്രട്ടറി . കെ എം നിഖിൽ മാസ്റ്റർ  നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close