KERALAlocaltop news

ഗൂഗിൾ മാപ്പിനെ എപ്പോഴും വിശ്വസിക്കരുതേ! “കുഴിയിൽ ” വീഴ്ത്തും i

കോഴിക്കോട് :  ഗൂഗിൾ വഴികൾ എപ്പോഴും സുരക്ഷിത വഴികൾ അല്ല….

?ആധുനികകാലത്ത് ഡ്രൈവിംഗിന് വളരെ സഹായകരമായ ഒരു ആപ്ലിക്കേഷൻ ആണ് ഗൂഗിൾ മാപ്പ് എന്നാൽ ചിലപ്പോഴെങ്കിലും മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് അപകടം സൃഷ്ടിക്കുന്നതാണ് പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ …

ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അൽഗോരിതം എളുപ്പം എത്തുന്ന(Fastest route) വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി കൊള്ളണമെന്നില്ല..

തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാൽ ഗൂഗിളിന്റെ അൽഗോരിതം നമ്മെ അതിലേ നയിച്ചേക്കാം …

എന്നാൽ നമ്മളെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊള്ളണമെന്നില്ല, മാത്രവുമല്ല പലപ്പോഴും GPS സിഗ്നൽ നഷ്ടപ്പെട്ട് രാത്രികാലങ്ങളിൽ ചിലപ്പോൾ ഊരാക്കുടുക്കിലും പെടാം….

ചില വിദേശ രാജ്യങ്ങളിൽ Snowfall സംഭവിച്ചേക്കാവുന്ന ഇടങ്ങളിൽ GPS ഉപയോഗിക്കുന്നതിൽ നിയന്ത്രണ മുന്നറിയിപ്പ് നൽകുന്നത് അതുകൊണ്ടാണ്.

സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമൊ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്.

അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതമായ വിജനമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.. സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ ആദ്യമെ റൂട്ട് ഡൗൺലോഡ് ചെയ്തിടുന്നതും നല്ലതാണ്..?

#mvdkerala
#GoogleMap
#NavigationMap
#SafeKerala

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close