കോഴിക്കോട്: കേരളത്തിലെ കർഷകർ അതീവ പ്രതിസന്ധിയിലാണന്നും കർഷകരെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് കൃഷി വകുപ്പ് ഒഴിഞ്ഞ് മാറുകയാണന്നും കിസ്സാൻ ജനത ജില്ലാ കമ്മറ്റി ആരോപിച്ചു, നാളികേരത്തിന് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിട്ടും സംഭരണം കടലാസിലൊതുങ്ങി . ബാങ്കുകൾ സർഫാസിനിയമം ഉയർത്തി കാണിച്ച് കർഷകരെ നിരന്തരമായി ഭീഷിണിപെടുത്തുന്നു. വേനൽമഴയിലുണ്ടായ വൻ കൃഷി നാശത്തിന് അടിയന്തിര നഷ്ടപരിഹാരം വിതരണം ചെയ്യപ്പെട്ടില്ല. ക്രിഷി ഭവനുകളിൽ ആവശ്യത്തിന് ജീവനക്കാരില്ല. കർഷകരക്ഷ മുൻനിറുത്തി കൃഷി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാക്കുന്ന കൃഷി നാശത്തിന് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ പ്രസിഡൻ്റ് രാമൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു. എൽജെഡി ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, കെ.കുഞ്ഞിക്കണ്ണൻ ടാർസൻ ജോസ്, സി.ഡി.പ്രകാശ്, അഷറഫ് വള്ളോട്ട്, സി.വേണു ദാസ് , ഗോപാലകൃഷ്ണൻ ചൂലൂർ ,ജയൻ വെസ്റ്റ് ഹിൽ, ജയാനന്ദ്, ബേബി മഞ്ചേരിയിൽ , കെ കെ ദിവാകരൻ, ഇ കെ കുഞ്ഞിക്കണ്ണൻ, സി കെ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.