കോഴിക്കോട് – വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക , പട്ടികജാതി അതിക്രമ നിരോധന നിയമം ശക്തമായി നടപ്പിലാക്കുക ,എസ് സി എസ് റ്റി നിയമന അട്ടിമറി അവസാനിപ്പിക്കുക , എസ് സി എസ് റ്റി ഫണ്ട് വിനിയോഗം ഉറപ്പു വരുത്തുക , കോളനികളുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണുക , മുഴുവൻ ഭൂരഹിതർക്കും , കൃഷിഭൂമിയും പാർപ്പിടവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാലുശ്ശേരി സംവരണ നിയോജക മണ്ഡലം എം.എൽ എ പുരുഷൻ കടലുണ്ടിയുടെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി ,മാർച്ച് നെല്ലിക്കോട് വിഷ്ണു ക്ഷേത്രത്തിന് സമീപത്ത് പോലീസ് തടഞ്ഞു , സാധുജന പരിഷത്ത് സംസ്ഥാന അധ്യക്ഷൻ രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു , പട്ടികജാതി വിഭാഗങ്ങൾക്കും വോട്ട് ഉണ്ട് എന്ന് ഇടത് പക്ഷത്തിന് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കുത്തി യന്ത്രങ്ങളായാണ് സി.പി.എം പട്ടികജാതി വിഭാഗത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു , ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനു മുഖ്യ പ്രഭാഷണം നടത്തി , പുരുഷൻ കടലുണ്ടി അടക്കം കേരളത്തിലെ മുഴുവൻ സംവരണ മണ്ഡലം എം എൽ എ മാരും പട്ടിക ജാതി സമുദായ വഞ്ചകൻമാരാണെന്ന് അദ്ദേഹം ആരോപിച്ചു. പട്ടിക ജാതി വിഭാഗത്തിൽ പിറന്നത് കൊണ്ടു മാത്രം എം. എൽ എ മാരായി അധികാരം ലഭിച്ചപ്പോൾ പട്ടിക ജാതി വിഭാഗത്തിനെ മറന്നിരിക്കുകയാണ് , നിയമസഭയിൽ മന്ത്രി എ കെ ബാലൻ ഉൾപ്പടെ ഒരു സംവരണ ആനുകൂല്യ ജനപ്രതിനിധിയും വാളയാറിൽ നിതി ലഭ്യമാക്കാൻ ശബ്ദിച്ചില്ല എന്ന് മാത്രമല്ല കേസ്സ് അട്ടിമറിച്ച് പ്രതികളായ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരെ രക്ഷിച്ചെടുക്കാൻ പരിശ്രമിച്ചു എന്നത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കേരളം ചർച്ച ചെയ്യുമെന്നും കെ.ഷൈനു പറഞ്ഞു , സുനിൽകുമാർ പുത്തൂർ മഠം ,സുബീഷ് ഇല്ലത്ത് ,പി.കെ. പ്രേമാനന്ദൻ , ഗംഗാദേവി , സുദേവൻ മാളിക , വിനോദ് കരുവിശ്ശേരി എന്നിവർ നേതൃത്വം നൽകി ജില്ലാ പ്രസിഡണ്ട് ദാമോദരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു ,ജില്ലാ ജനറൽ സെക്രട്ടറി സതീഷ് മലപ്രം സ്വാഗതവും മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി പ്രസന്ന മുറിയനാൽ നന്ദിയും പറഞ്ഞു
Related Articles
July 28, 2021
168
കോഴിക്കോട്ട് ടെയിനിൽ വൻ കഞ്ചാവ് വേട്ട; തലശേരി സ്വദേശി അറസ്റ്റിൽ
September 25, 2020
190
ദേവരാജന് മാഷ് ക്ഷണിച്ചു, എസ് പി ബി മലയാളത്തിലും പാടി! അവസാന പാട്ട് യേശുദാസിനൊപ്പം
September 17, 2020
201