കോഴിക്കോട് :
കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഫ്ലയിംഗ് സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും സംയുക്തമായി നടത്തിയ തെരച്ചിലിൽ പടിക്കൽവയൽ ഓടക്കുണ്ടാം പൊയിൽ ബാലകൃഷ്ണൻ എന്നയാളുടെ വീട്ട് പരിസരത്ത് ഇയാൾ ഒളിപ്പിച്ച സുമാർ 7 കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും കള്ള തോക്കും ഇയാളുടെ വീട്ടിൽ നിന്ന് തിരകളും ഒരു തോക്കിന്റെ പാത്തിയും കണ്ടെടുത്തു. റെയ്ഡിൽ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭാകരൻ പി, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ DY RFO ബൈജുനാഥ് . ഇ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷൈരാജ് ടി വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആസിഫ് എ, ദേവാനന്ദ് എം, എം.ടി.സുധീഷ്, ഷാനി, ഷിൽപ, ബിജേഷ് ഡ്രൈവർമാരായ പ്രകാശൻ ജിജീഷ് എന്നിവർ പങ്കെടുത്തു.