localtop news

കെ കേളപ്പൻ ചരമദിനം ആചരിച്ച്‌ കേരള വിദ്യാർത്ഥി ജനത

കൊയിലാണ്ടി :പ്രമുഖ സോഷ്യലിസ്റ്റും  സ്വതന്ത്ര്യ സമരനായകനും കേരള ഗാന്ധിയുമായിരുന്ന കെ കേളപ്പന്റെ നാൽപ്പത്തിയൊമ്പതാം ചരമദിനം കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കൊയിലാണ്ടി മണ്ഡലത്തിൽ വച്ച് നടത്തി.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കൊണ്ട് കൊയിലാണ്ടി ഇ എം എസ് ഓഡിറ്റോറിയത്തിന് മുൻവശം വച്ച് നടത്തിയ അനുസ്മരണത്തിൽ കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡന്റ്‌ ഹരിദേവ് എസ്.വി  അധ്യക്ഷത വഹിച്ചു. ജനതാദൾ എസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ സുരേഷ് മേലേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കേരള വിദ്യാർത്ഥി ജനത ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ , അഥിൻ, അർഷക് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close