KERALAlocaltop news

പോലീസ് സഹ.സംഘം സ്കൂൾ മാർക്കറ്റ് തുടങ്ങി

കോഴിക്കോട് :

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമൻ  സ്കൂൾ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘത്തിൻ്റെ വൈസ് പ്രസിഡണ്ട് കൂടിയായ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്  KP അബ്ദുൾ റസാഖ് ആദ്യ വിൽപ്പന നടത്തി.സംഘം സെക്രട്ടറി . PK രതീഷ്, സംഘം ഭരണ സമിതി അംഗങ്ങൾ, KPA – KPOA ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.പൊതു വിപണിയെക്കാൾ വലിയ വിലക്കുറവിൽ പൊതുജനങ്ങൾക്കും സ്കൂൾ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാവുന്നതാണ്. രാവിലെ 9.30 മുതൽ രാത്രി 7. 00 മണിവരെയാണ് സ്കൂൾ മാർക്കറ്റിൻ്റെ പ്രവർത്തന സമയം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close