മേപ്പാടി :- റിസോർട്ട് /ഹോംസ്റ്റ എന്നിവക്ക് എതിരെ അക്രമവും ചൂഷണവും ഈയിടെ വർധിച്ചു വരുന്നതായി കണ്ടു വരുന്നുണ്ട്. ഓണർമാർ അറിയാതെ റിസോർട്ടിന്റ പേരിൽ ബുക്ക് ചെയ്യുകയും ഗസ്റ്റിന്റെ കയ്യിൽ നിന്നും അഡ്വാൻസ് വാങ്ങുകയും ചെയ്യുന്ന വ്യാജ ഏജന്റ്മാർ കുറെ ആയി വിലസുന്നു. അത്തരം പ്രവണത വെച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്നും വയനാട് ടുറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി.
- റിസോർട്ടുകളിൽ റൂം ബുക്ക് ചെയ്യുകയും വ്ലോഗർ എന്ന് പരിജയപെടുത്തുകയും റെന്റ് ആവിശ്യപെടുന്ന സമയത്തു മൊബൈലിൽ ഷൂട്ട് ചെയ്ത് വ്യാജ വീഡിയോ ഉണ്ടാക്കുകയും സോഷ്യൽ മീഡിയവഴി പ്രചരണം നടത്തുന്ന സംഘവും വിലസുകയാണ് നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് ഇത്തരം ഒരു സംഭവം കോഫി അരോമ റിസോർട്ടിൽ ഒരു വ്ലോഗർ വരുകയും അനാവശ്യ വീഡിയോ നിർമിക്കുകയും പരാതി കൊടുത്തപ്പോൾ വീഡിയോ ഡിലീറ്റ് ചെയ്യുകയും ആണ് ചെയ്തത്.
കുറച്ചു നാൾ മുൻപ് മേപ്പാടി ഡാസിൽ വില്ല റിസോർട്ടിൽ വ്യാജ ഏജന്റ് റൂം ബുക്ക് ചെയ്യുകയും 10000 രൂപ അഡ്വാൻസ് വാങ്ങുകയും പിനീട് ഫോൺ എടുക്കതെ ഇരിക്കുകയും പറ്റുകയും ഉണ്ടായി.ഈ സംഭവത്തിൽ WTA ഇടപെട്ട് ക്യാഷ് വാങ്ങി കൊടുത്തു ഗസ്റ്റിനു സേഫ് താമസ സൗകര്യവും ചെയ്തു കൊടുത്തു.ഇത്തരം സംഭവങ്ങൾ ഇനി വെച്ച് പൊറുപ്പിക്കാൻ കഴിയില്ല സംഘടന ശക്തമായി നിയമ നടപടികൾ സ്വീകരിക്കും എന്ന് യോഗം തീരുമാനിച്ചു.
യോഗത്തിൽ വൈത്തിരി താലൂക് പ്രസിഡന്റ് വർഗീസ് ഒ എ, സെക്രട്ടറി സൈഫ് വൈത്തിരി, ട്രഷറർ മനോജ് മേപ്പാടി, ജില്ലാ എക്സിക്യൂട്ടീവ് മെമ്പമാരായ അൻവർ മേപ്പാടി, സുമ പള്ളിപ്പുറം,പ്രബിത ചുണ്ടൽ, സജി വൈത്തിരി എന്നിവർ സംസാരിച്ചു.