localSportstop news

അരമണിക്കൂര്‍ തുടര്‍ച്ചയായി ഫുട്‌ബോള്‍ ഹെഡ് ചെയ്തു. ആസ്റ്റര്‍ മിംസ് ഫുട്‌ബോള്‍ ഹെഡിംഗ് ചലഞ്ചില്‍ നിനിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോഴിക്കോട് : തുടര്‍ച്ചയായി അരമണിക്കൂറോളം ഫുട്‌ബോള്‍ നിലം തൊടാതെ ഹെഡ് ചെയ്ത തൃശൂര്‍ കേരള വര്‍മ്മ കോളേജ് വിദ്യാര്‍ത്ഥി നിനിന്‍ അലന്‍ നൗഷാദ് ആസ്റ്റര്‍ മിംസ് ഫുട്‌ബോള്‍ ഹെഡ്ഡിംഗ് ചലഞ്ചില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അരമണിക്കൂറിനിടയില്‍ 3405 പ്രാവശ്യമാണ് നിനിന്‍ ഫുട്‌ബോള്‍ ഹെഡ് ചെയ്തത്. മഹി സ്വദേശി രഞ്ജിത്ത് നിരേന്‍ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 763 തവണയാണ് ഇദ്ദേഹം തുടര്‍ച്ചയായി ഫുട്‌ബോള്‍ ഹെഡ്ഡ് ചെയ്തത്. മൂന്നാം സ്ഥാനം മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷാഹിദ് സഫര്‍ കരസ്ഥമാക്കി. 684 തവണയാണ് അദ്ദേഹം ഫുട്‌ബോള്‍ ഹെഡ്ഡ് ചെയ്തത്.

ലോക ഹെഡ് ആന്റ് നെക്ക് വാരാഘോഷത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ഹോസ്പിറ്റലുകള്‍ സംയുക്തമായി ഫുട്‌ബോള്‍ ഹെഡ്ഡിംഗ് ചലഞ്ച് സംഘടിപ്പിച്ചത്. ഹോസ്പിറ്റലില്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വെച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ശ്രീ. ജോ പോള്‍ അഞ്ചേരിയുടെ സാന്നിദ്ധ്യത്തില്‍ ബിബിസി യുടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജൂറി അംഗം ശ്രീ. കമാല്‍ വരദൂര്‍ വിജയികളെ പ്രഖ്യാപിച്ചു. 16 വനിതകള്‍ ഉള്‍പ്പെടെ 350 എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇത്രയും കഴിവുള്ള ഫുട്‌ബോള്‍ താരങ്ങള്‍ നമുക്കിടയിലുണ്ട് എന്നത് വലിയ അത്ഭുതം തന്നെയാണെന്ന് കമാല്‍ വരദൂരും, ജോപോള്‍ അഞ്ചേരിയും പറഞ്ഞു.

ചടങ്ങില്‍ ഫര്‍ഹാന്‍ യാസിന്‍ (ക്ലസ്റ്റര്‍ സി ഇ ഒ, ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള & ഒമാന്‍), ഡോ. സജിത് ബാബു (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, ഹെഡ് ആന്റ് നെക്ക് സര്‍ജറി വിഭാഗം), അമ്പിളി വിജയരാഘവന്‍ (സി ഒ ഒ, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close