കോഴിക്കോട്: ശതാബ്ദി വര്‍ഷത്തില്‍ കോഴിക്കോട് രൂപത പാവപ്പെട്ടവര്‍ക്ക് ബത്‌ലഹേം ഹൗസ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 100 വീടുകള്‍ നിര്‍മിച്ചുനല്‍കും.12ന് നടക്കുന്ന ശതാബ്ദി ഉദ്ഘാടനവേദിയില്‍ വച്ച് വീട് നിര്‍മാണമടക്കമുള്ള വിവിധ കര്‍മപരിപാടികള്‍ക്ക് തുടക്കംകുറിക്കുമെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നസറത്ത് മാര്യേജ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 100 പേര്‍ക്ക് വിവാഹ ധനസഹായം നല്‍കും. സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗ് സെന്റര്‍ ആരംഭിക്കും. രൂപതയിലെ അംഗങ്ങള്‍ക്കായി ജീവന്‍ സുരക്ഷാ നിക്ഷേപ പദ്ധതി തുടങ്ങും.സഭാംഗങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ പഠനം നടത്തുന്ന ഹോം മിഷന്‍ പദ്ധതി നടപ്പാക്കും.
ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കും. യൂത്ത് വെല്‍ഫെയര്‍ സെന്ററും കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് സെന്ററും ആരംഭിക്കും.വയനാട് പള്ളിക്കുന്നിലും മലപ്പുറം കുന്നുമ്മലും റിട്രീറ്റ് സെന്റര്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.1923 ജൂണ്‍ 12നാണ് കോഴിക്കോട് രൂപത രൂപം കൊണ്ടത്.മലബാറിന്റെ വികസന ചരിത്രത്തില്‍ സുപ്രധാന പങ്കാണ് രൂപത വഹിച്ചിട്ടുള്ളത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അനാഥമന്ദിരങ്ങളും ആരംഭിച്ച് പാവങ്ങള്‍ക്ക് ആശ്രയമേകി.ജനങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദം ഊട്ടിഉറപ്പിക്കുന്നതിനും മതേതരത്വം വളര്‍ത്തുന്നതിനും രൂപത മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു.സേവനത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെ0യും നൂറു വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു.
ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 12ന് വൈകിട്ട് അഞ്ചരയ്ക്ക് സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയ അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.മൂന്നരയ്ക്ക് നടക്കുന്ന കൃതജ്ഞതാ സമൂഹ ദിവ്യബലിക്ക് വാരപ്പുഴ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചന സന്ദേശം നല്‍കും.വാര്‍ത്താസമ്മേളനത്തില്‍കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍, മീഡിയ ഡയറക്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍, മീഡിയ കറസ്‌പോണ്ടന്റ് ഫാ. സാന്‍ജോസ് അനില്‍, സിസ്റ്റര്‍ പ്രീതീ ബിഎസ്, സനീഷ് എന്നിവരും സംബന്ധിച്ചു.