KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്, രണ്ട് പേരെ മുംബെയിൽ നിന്നും പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുക്കം കൊടിയത്തൂർ സംഘത്തിലെ രണ്ടു പേർ കൂടി പിടിയിലായി. സഹോദരങ്ങളും കൊടിയത്തൂർ സ്വദേശികളുമായ എല്ലേങ്ങൽ ഷബീബ് റഹ്മാൻ (26), മുഹമ്മദ് നാസ് (22) എന്നിവരേയാ’ണ് മുംബെയിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്. മുംബെയിൽ മയക്കുമരുന്ന് വിപണനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച മസ്ജിദ് ബന്തർ എന്ന സ്ഥലത്ത് ചേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.ഒളിവിൽ കഴിയുന്ന സമയത്ത് ഇവർ വയനാട്, കൊടൈക്കനാൽ, ഊട്ടി, സ്ഥലങ്ങളിലൊക്കെ സഞ്ചരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് ഇവരുടെ സഹോദരന്റെ ഗൾഫിലെ പരിചയത്തിലുള്ള കൂട്ടുകാരന് മുംബൈയിലുള്ള ബന്ധം മനസ്സിലാക്കിയ അന്വേഷ ണ സംഘം അങ്ങോട്ട് തിരിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് ഇവരുടെ കൂട്ടുകാരൻ്റെ സുഹൃദ് ബന്ധം
വളരെ വലുതാണെന്നാണ്. പിന്നിട് ഇവരിൽ ചിലരെ കണ്ടെത്താനായി പോലീസിൻ്റെ ശ്രമം. എന്നാൽ മഹാനഗരമായ മുംബൈയുടെ പല ഭാഗത്തും ആയിരുന്നു ഇവരുടെ സങ്കേതങ്ങൾ.പിന്നീട് അന്വേഷണ സംഘാംഗങ്ങൾക്ക് സുപരിചിതരായ മുംബൈ പോലീസിലെ ഉദ്യേഗസ്ഥരുടെ സഹായത്തോടെ ടോം ഗ്രി, പയ്ദോണി, മസ്ജിദ് ബന്തർ എന്നിവിടങ്ങളിലെ ചിലരെ കണ്ടെത്തി ചോദ്യം ചെയ്തതിൽ ഇവരുടെ ഒളിത്താവളത്തെപ്പറ്റി വ്യക്തമായി വിവരം ലഭിക്കുകയും പിന്നിട് ഓപ്പറേഷൻ സമയം അർദ്ധരാത്രിയാണ് നല്ലതാണെന്ന് മനസ്സിലാക്കി രാത്രി ഒരു മണിയോടെ അന്വേഷണ സംഘം ഒളിത്താവളം വളയുകയും കണ്ടാൽ അറപ്പ് തോന്നുന്ന വഴികളിലൂടെ റൂമിലെത്തിയപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. A/C യും ഇൻ്റർ നെറ്റ് അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള റൂമിൽ ഒരു മാസത്തോളം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളും കരുതിയിരുന്നു. ഇവരുടെ സഹോദരനായ അലി ഉബൈറാനാണ് സ്വർണ്ണക്കടത്ത് മാഫിയയിലെ മുംബയിലെ സൗഹൃദം ഉപയോഗിച്ച് ഇവർക്ക് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. ഇയാളെ ഇന്നലെ പിടികൂടിയിരുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത സഹോദരനടക്കം 5 സഹോദരങ്ങളും ഇതിൽ പ്രതികളാണ്. ഇതോടെ ഈ സംഘത്തിൽ ഉൾപ്പെട്ട 7 പേരും 2 വാഹനങ്ങളും പിടിയിലായി. ഇ തോടെ ഈ കേസുമായി ബന്ധപ്പെട്ട് 33 പേർ പിടിയിലായി. ഇതു വരെ ആർക്കും തന്നെ ഈ കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. അന്വോഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ രേഖകളില്ലാത്ത വാഹനം ഇടിച്ച് കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടക്കുന്നതായുള്ള ശബ്ദ സന്ദേശം അന്വോഷണ സംഘത്തിന് ലഭിച്ചതോടെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്കായുള്ള അന്വോഷണം ഊർജിതമാക്കുകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കു.കൂടുതൽ’ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി DyടP കെ. അഷ്റഫ്,
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു , വാഴക്കാട് Si നൗഫൽ, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്,P സഞ്ജീവ് ,Asi ബിജു സൈബർ സെൽ മലപ്പുറം ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,si മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close