KERALAlocaltop news

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന നേതൃ ശില്പശാല സമാപിച്ചു

കോഴിക്കോട് . കക്കാടം പൊയിൽ രണ്ട് ദിവസമായി നടന്ന ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ പ്രാബന്ധങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ഷോബിൻ തോമസ് പ്രവത്തനരൂപരേഖ അവതരിപ്പിച്ചു.
ഗണേശൻ ഇ വി,
അത്തായി വിജയൻ,കെ ബി രാജു കൃഷ്ണ,കെ എം നാരായണൻ,ഒ. മഹേഷ്കുമാർ,കെ ടി കെ അജിത്, എൻ കെ അജിത്കുമാർ, സുനിൽ ഓടയിൽ, സുനിൽ എം,ജിഷ വി സി, സവിത പയ്യോളി, എം. ബാലകൃഷ്ണൻ, കെ ശിവകുമാർ,പ്രബീഷ് ആദിയൂർ, അജീഷ് കല്ലോട്,വിജേഷ് ഡി,
സി കെ രാജീവൻ,ഷിജു കെ വി,,
തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

സമാപന സമ്മേളനം
എൽ ജെ ഡി സംസ്ഥാന സെക്രട്ടറി എൻ കെ വത്സൻ ഉത്ഘാടനം ചെയ്തു. കെ സി ഇ സി സംസ്ഥാന പ്രസിഡന്റ്‌ സി സുജിത് ആദ്യക്ഷത വഹിച്ചു.എടയത്ത് ശ്രീധരൻ, എം വി ജയപ്രകാശ്, പി എം തോമസ് മാസ്റ്റർ . ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോൺസൺ കുളത്തിങ്കൽ . വിൽസൺ പുല്ലുവേലിൽ, പി പ്രസീത് കുമാർ,ജോർജ് വർഗീസ്, ജോളി പൈക്കാട്ട് . ഇളമന ഹരിദാസ് , തുടങ്ങിയവർ സംസാരിച്ചു.

പ്രമേയങ്ങൾ
———————-
1) കൈത്തറി മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം :-
സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങൾ നേരിടുന്ന വമ്പിച്ച പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഒരു കമ്മീഷനെ നിയമിക്കണമെന്നും സഹകരണ കൈത്തറി മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന നേതൃ ശില്പശാല സർക്കാറിനോട് ആവശ്യപ്പെട്ടു.

2) സഹകരണ സംഘങ്ങളിലെ പ്രമോഷൻ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കണം. :-
സഹകരണ സംഘങ്ങളിലെ സബ് സ്റ്റാഫിന് പ്രമോഷൻ നൽകുന്നതിന് ബാധകമായ 1:4 അനുപാതത്തിൽ സർക്കാർ അനുവദിച്ച ഇളവ് 2020 മാർച്ച് 31 വരെ സർവ്വീസിൽ പ്രവേശിച്ചവർക്ക് കൂടി ബാധകമാകുന്ന രീതിയിൽ പുനക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close