കോഴിക്കോട് : ക്രൈസ്തവർപുണ്യ ദിനമായി ആചരിക്കുന്ന ജൂലൈ മൂന്ന് ഞായറാഴ്ചയായിട്ടും പ്രവൃത്തി ദിനമാക്കി സർക്കാർ ഉത്തരവ്. ഇതിനെതിരെ മന്ത്രിമാരെ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പിലും, ജലസേചന വകുപ്പിലും നാളെ അവധി ദിനമായി പ്രഖ്യാപിച്ചെങ്കിലും, കോഴിക്കോട് ജില്ലാ കലക്ടർ ഇതിനെതിരെ രംഗത്തു വന്നു. ജൂലൈ മൂന്നിന് ഞായറാഴ്ച എല്ലാ വകുപ്പിലെ ജീവനക്കാരും ജോലിക്ക് ഹാജരാകാൻ കലക്ടർ ഉത്തരവിട്ടിരിക്കയാണ്. സെപ്റ്റംബർ 30 നകം ഫയലുകൾ തീർപ്പാക്കാൻ എല്ലാ സർക്കാർ ഓഫീസുകളും ഏതെങ്കിലും ഒരു അവധി ദിനത്തിൽ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സെന്റ് തോമസ് ദിനം കൂടിയായ ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിനെയും , റോഷി അഗസ്റ്റിനെയും ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇളവ് നൽകി. ഉത്തരവിറങ്ങി. ഇതിനു ശേഷം കോഴിക്കോട് ജില്ലാ കലക്ടർ മന്ത്രിമാരുടെ ഉത്തരവ് മറികടന്ന്, പുതിയ ഉത്തരവിറക്കുകയായിരുന്നെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഈ വിവരവും മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. എതിർപ്പ് ശക്തമായതോടെ നാളത്തെ പ്രവൃത്തി ദിനം ഒഴിവാക്കുമെന്നാണ് ലഭ്യമായ വിവരം.
Related Articles
September 23, 2024
83